വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനും പ്രവാസി ക്ഷേമത്തിനും മുന്‍ഗണന: പ്രധാനമന്ത്രി

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കള്ളപ്പണത്തിനെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം പിന്തുണച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14ാമത് പ്രവാസി ഭാരതി ദിവസില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

വിദേശ ജോലിയ്ക്ക് വേണ്ടിയുള്ള അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം തടയുമെന്നും ബെംഗളൂരുവില്‍ 14ാമത് പ്രവാസി ഭാരതീയ ദിവസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്രമന്ത്രിമാരായ വിജയ് ഗോയല്‍, വികെ സിംഗ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

പിഐഒ കാര്‍ഡ് മാറ്റണം

പിഐഒ കാര്‍ഡ് മാറ്റണം

പിഐഒ കാര്‍ഡ് കൈവശമുള്ള പ്രവാസികള്‍ അത് ഒസിഐ കാര്‍ഡ് ആക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഇതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായും ഇതിന് പിഴ ഈടാക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രവാസി കൗശല്‍ വികാസ് യോജന

പ്രവാസി കൗശല്‍ വികാസ് യോജന

വിദേശത്ത് ജോലി തേടുന്ന യുവാക്കള്‍ക്കായി വികാസ് യോജന എന്ന പേരില്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കും.

എഫ്ഡിഐ ഇന്ത്യയ്ക്ക് വേണ്ടി

എഫ്ഡിഐ ഇന്ത്യയ്ക്ക് വേണ്ടി

ഇന്ത്യയുടെ വികസനത്തിന് വേണ്ടി വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്രവാസി ഭാരതീയ ദിവസില്‍വച്ച് പ്രധാനമന്ത്രി വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍

പ്രവാസികളുടെ പ്രശ്‌നങ്ങള്‍

ഇന്ത്യ മുന്നോട്ടുപോകുന്നത് പ്രവാസികളുടെ സഹായത്തോ
ടെയാണെന്നും പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസം

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസം

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമേ പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം

ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം

വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

English summary
PM Narendra Modi extends deadline to convert PIO cards to OCI cards
Please Wait while comments are loading...