Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി മാസ് ഡാ: ഡിജിറ്റല്‍ പേയ്‌മെന്റിന് പുരസ്‌കാരം, മന്‍ കി ബാതിലെ പ്രഖ്യാപനത്തിന് പിന്നില്‍

ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നീ പദ്ധതികളാണ് മന്‍കി ബാത്തില്‍ പ്രഖ്യാപിച്ചത്

ദില്ലി: ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നവരെ പ്രോത്സാഹിപ്പിയ്ക്കാന്‍ പുരസ്‌കാര പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ചത്തെ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നീ പദ്ധതികളാണ് മന്‍കി ബാത്തില്‍ പ്രഖ്യാപിച്ചത്.

നോട്ട് നിരോധനത്തോടെ ക്യാഷ്‌ലെസ്സ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധിയ്ക്കിടെ കറന്‍സിരഹിത ഇടപാടുകളില്‍ 200- 300 ശതമാനം വരെ വര്‍ധനവുണ്ടായെന്നും 27ാമത് മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.

ഡിജി ധന്‍ വ്യാപാര്‍ യോജന

വ്യാപാരികളിലെ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡിജി ധന്‍ യോജന എന്ന പദ്ധതിയും ഉപയോക്താക്കള്‍ക്ക് വേണ്ടി ലക്കി ഗ്രാഹക് യോജന എന്ന പദ്ധതിയുമാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കറന്‍സിഹരിത ഇടപാടുകള്‍ നടത്തുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി 100 ദിവസത്തേയ്ക്ക്

പദ്ധതി 100 ദിവസത്തേയ്ക്ക്

ഞായറാഴ്ച മുതല്‍ 100 ദിവസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിയ്ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കള്ളപ്പണക്കാര്‍ കുടുങ്ങും

കള്ളപ്പണക്കാര്‍ കുടുങ്ങും

നോട്ട് നിരോധനത്തോടെ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരും നടത്തിവരുന്ന റെയ്ഡിനിടെ രാജ്യത്തുള്ള എല്ലാ കള്ളപ്പണക്കാരും പിടിയിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന് അഭിനന്ദനം

ഇന്ത്യന്‍ ടീമിന് അഭിനന്ദനം

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി 15 വര്‍ഷത്തിന് ശേഷം ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെയും അഭിനന്ദിച്ചു.

 ക്രിസ്മസ് സമ്മാനം

ക്രിസ്മസ് സമ്മാനം

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്ന 15,000 പേര്‍ക്ക് സമ്മാനമായി 1000 രൂപ വീതമാണ് ലഭിയ്ക്കുക. ഏപ്രില്‍ 14ന് ഡോ. അംബേ്കറുടെ ജന്മദിനത്തിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 പാവപ്പെട്ടവര്‍ക്ക് വേണ്ടി

പാവപ്പെട്ടവര്‍ക്ക് വേണ്ടി

രാജ്യത്തെ കുറഞ്ഞ വരുമാനമുള്ളവരായ 50 രൂപയ്ക്കും 3,000യ്ക്കും ഇടയിലുള്ളവരാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. രാജ്യത്തുള്ള 30 കോടി റൂപേ കാര്‍ഡുകളില്‍ 20 കോടി കാര്‍ഡുകള്‍ പാവപ്പെട്ട കുടുംബങ്ങളുടേതാണ്. ഈ കുടുംബങ്ങളാണ് അവാര്‍ഡ് പദ്ധതിയ്ക്ക് കീഴില്‍ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+