Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍ കി ബാത് നിരോധിക്കണമെന്ന് കോണ്‍ഗ്രസ്, ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത് നിരോധിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ബിഹാറില്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മന്‍ കി ബാത് നിര്‍ത്തിവെക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു.

ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായിട്ടാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുക. സര്‍ക്കാര്‍ നയങ്ങളും പരിപാടികളും സംബന്ധിച്ച് മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടിയാണിത്. സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രിയുടെ പരിപാടി നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ആളുകള്‍ കളിയാക്കുകയാണ്.

പാവം കോണ്‍ഗ്രസ് ബോധം പോയോ

പാവം കോണ്‍ഗ്രസ് ബോധം പോയോ

മന്‍ കി ബാത് പരിപാടി പരാജയമാണ് എന്നാണ് കോണ്‍ഗ്രസ് ഇത് വരെ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അവര്‍ പറയുന്നു ഈ പരിപാടി നിരോധിക്കണമെന്ന്. എന്താണ് പറഞ്ഞത് എന്ന് പോലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബോധമില്ലാതായോ എന്നാണ് ട്വിറ്ററില്‍ ആളുകള്‍ ചോദിക്കുന്നത്.

മോദിയെയും നിരോധിക്കുമോ

മോദിയെയും നിരോധിക്കുമോ

പോകെപ്പോകെ കോണ്‍ഗ്രസ് പാര്‍ട്ടി മോദിയെയും നിരോധിക്കണമെന്ന് ആവശ്യപ്പെടും എന്ന് മറ്റൊരാള്‍ പറയുന്നു. മോദിയെ ലക്ഷ്യം വെക്കുന്നത് നിര്‍ത്തി തങ്ങളുടെ പണിയെടുത്താന്‍ ചിലപ്പോള്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് പറയുന്നവരുമുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രക്ഷിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രക്ഷിച്ചു

പരിപാടി നിര്‍ത്തി വക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത് ആഘോഷിക്കുന്നവരും ട്വിറ്ററിലുണ്ട്. കോണ്‍ഗ്രസിന് ഈ തീരുമാനം തിരിച്ചടിയായി എന്നാണ് അവര്‍ പറയുന്നത്.

ആവശ്യം തിരഞ്ഞെടുപ്പ് പ്രമാണിച്ച്

ആവശ്യം തിരഞ്ഞെടുപ്പ് പ്രമാണിച്ച്

ബിഹാറില്‍ ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് മോദിയുടെ മന്‍ കി ബാത് പരിപാടി നിര്‍ത്തിവക്കണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

കാരണം പറഞ്ഞത് ഇതാണ്

കാരണം പറഞ്ഞത് ഇതാണ്

ബിഹാറില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ നയങ്ങളും പരിപാടികളും സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+