കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അഴിമതിക്കൊപ്പം, പാര്‍ട്ടിയെ മറന്ന് ഒന്നും ചെയ്യില്ല ! ആഞ്ഞടിച്ച് മോദി

അഴിമതിക്കെതിരായ ഭരണപക്ഷത്തിന്‍റെ പോരാട്ടങ്ങളെ പ്രതിപക്ഷം എതിര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് രാജ്യത്തെക്കാള്‍ പാര്‍ട്ടിയാണ് വലുതെന്നും മോദി പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനത്തില്‍ തനിക്കെതിരെ അഴിമതി ആരോപിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രദാനമന്ത്രി നരേന്ദ്ര മോദി. ഭരണപക്ഷം അഴിമതിമതിക്കെതിരെ പോരാടുമ്പോള്‍ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന് രാഷ്ട്രത്തേക്കാള്‍ വലുത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒരിക്കല്‍ പോലും സമ്മേളിക്കാതെ വെള്ളിയാഴ്ച അവസാനിച്ചു.

 രാജ്യം അതിനു ശേഷം

രാജ്യം അതിനു ശേഷം

കോണ്‍ഗ്രസിന് രാജ്യത്തെക്കാള്‍ വലുത് പാര്‍ട്ടിയാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ബിജെപിക്ക് രാഷ്ട്ര താത്പര്യമാണ് വലുതെന്നും മോദി വ്യക്തമാക്കി. അതുകൊണ്ടാണ് ഇന്ദിരാഗാന്ധിയും മന്‍മോഹന്‍ സിങും അഴിമതിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നും മോദി.

 രാജ്യം തകരില്ലായിരുന്നു

രാജ്യം തകരില്ലായിരുന്നു

നോട്ട് നിരോധനം നടപ്പാക്കാന്‍ ഇന്ദിരാഗാന്ധിക്ക് ഭയമായിരുന്നുവെന്ന് മോദി പറയുന്നു. 1971ലെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനം നടപ്പാക്കിയാല്‍ ഭാവിയിലെ തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് മത്സരിക്കേണ്ടി വരില്ലെന്ന് ഇന്ദിര പറഞ്ഞതായി റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മോദി പറയുന്നു. അന്ന് തന്നെ ഇത് നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യം തകരില്ലായിരുന്നുവെന്നും മോദി.

 പ്രതിപക്ഷം അഴിമതി സംരക്ഷിക്കുന്നു

പ്രതിപക്ഷം അഴിമതി സംരക്ഷിക്കുന്നു

സര്‍ക്കാര്‍ അഴിമതിക്കെതിരാണെന്ന് മോദി വ്യക്തമാക്കി. എന്നാല്‍ അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടുകയാണെന്നും മോദി വ്യക്തമാക്കി.

 ഇപ്പോള്‍ അഴിമതി തടയുന്നതിനെതിരെ പ്രതിപക്ഷം

ഇപ്പോള്‍ അഴിമതി തടയുന്നതിനെതിരെ പ്രതിപക്ഷം

ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അന്നത്തെ സര്‍ക്കാരിന്റെ 2ജി, കല്‍ക്കരി, ബൊഫോഴ്‌സ് തുടങ്ങിയ അഴിമതിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടാക്കാന്‍ കഴിഞ്ഞുവെന്നും മോദി. എന്നാല്‍ ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ആണ് പ്രതിപക്ഷം നേരിടുന്നതെന്നും അദ്ദേഹം.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ബംഗ്ലാദേശ് സ്വതന്ത്രമായ സമയത്ത് പ്രതിപക്ഷം ഇതിന്റെ തെളിവൊന്നും ചോദിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ സര്‍ജിക്കല്‍ സട്രൈക്കിന്റെ തെളിവ് ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞു. ഇന്ന് ബംഗ്ലാദേശ് ലിബറേഷന്‍ ഡേ ആണെന്നും മോദി ഓര്‍മിപ്പിച്ചു.

 എംപിമാര്‍ ബോധവത്കരണം നടത്തണം

എംപിമാര്‍ ബോധവത്കരണം നടത്തണം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ജനങ്ങള്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ജീവിതത്തിന്റെ ഭാഗമാക്കണെമന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപിമാര്‍ ജനങ്ങള്‍ക്ക് വേണ്ട ബോധവത്കരണം നല്‍കണമെന്നും മോദി.

 പിന്തുണ

പിന്തുണ

നോട്ട് നിരോധനത്തെ പിന്തുണച്ച ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും മോദി നന്ദി രേഖപ്പെടുത്തി.

English summary
Prime Minister Narendra Modi said today that unlike before, the ruling party today is fighting corruption and black money and unlike before, the opposition parties are not.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X