രാഹുല്‍ ഇത് നിങ്ങള്‍ക്കുള്ള ഉത്തരം,ജനങ്ങള്‍ക്കു മുന്നില്‍ സംസാരിക്കുന്നതെന്തിനെന്ന് മോദി പറയും
നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെ തുടര്‍ച്ചയായി പാര്‍ലമെന്‍റ് സ്തംഭിക്കുന്നതില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി. തന്നെ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞു
ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. മോദി പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനു പകരം നാടുനീളെ നടന്ന് പ്രസംഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആ രോപിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നരേന്ദ്ര മോദി രംഗത്തെത്തി.
നോട്ട് നിരോധനത്തിനു പിന്നാലെ പാര്‍ലമെന്റ് സമ്മേളിക്കാന്‍ പ്രതിപക്ഷം അനുവദിച്ചിട്ടില്ലെന്ന് മോദി. നോട്ട് നിരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ തന്നെ പാര്‍ലമെന്റി സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും മോദി പറയുന്നു. അതുകൊണ്ടാണ് താന്‍ ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നതെന്നും മോദി. ഗുജറാത്തില്‍ കര്‍ഷക റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം അനുവദിക്കുന്നില്ല
നോട്ട് നിരോധിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ പ്രതിപക്ഷം ഇതിന് തയ്യാറാകുന്നില്ലെന്ന് മോദി പറയുന്നു. പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതു കൊണ്ടാണ് ജനങ്ങള്‍ക്കു മുന്നില്‍ സംസാരിക്കുന്നതെന്നും മോദി. താന്‍ സംസാരിച്ചാല്‍ പല സത്യങ്ങളും പുറത്തുവരുമെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ടെന്നും മോദി.

കള്ളപ്പണക്കാരെ ദുര്‍ബലരാക്കി
സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിയെ മോദി വാനോളം പുകഴ്ത്തി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാരെയും തീവ്രവാദികളെയും ദുര്‍ബലരാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് മോദി പറഞ്ഞു. 50 ദിവസമാണ് താന്‍ ആവശ്യപ്പെട്ടതെന്നും അതിനു ശേഷം മാറ്റം കണ്ട് മനസിലാക്കണമെന്നും മോദി വ്യക്തമാക്കി. അഴിമതിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രധാന നീക്കമാണിതെന്നും മോദി.

വികസനത്തെ തടയുന്നു
അഴിമതിയും കള്ളപ്പണവും രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുകയാണെന്ന് മോദി വ്യക്തമാക്കി. പാവങ്ങളെ കൊള്ളയടിക്കുന്നതും മധ്യവര്‍ഗക്കാരെ ചൂഷണം ചെയ്യുന്നതും ഇനി ചരിത്രമാകുമെന്നും മോദി പറയുന്നു.

സാങ്കേതിക വിദ്യ
പണരഹിത സമ്പദ് വ്യവസ്ഥയാണ് തന്റെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. ഇ-ബാങ്കിങ്, ഇ- വാലറ്റ് എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മോദി. രാജ്യത്തെ സമ്പന്നമായ ഭാവിയിലേക്ക് നയിക്കാനാണ് നോട്ട് നിരോധനം കൊണ്ടുവന്നതെന്നും മോദി.

ചൊടിപ്പിച്ചു
ദൈവത്തെ ഓര്‍ത്ത് പണി ചെയ്യൂ
പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളവും തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനവും രാഷ്ട്രപതിയെപ്പോലും അക്ഷമനാക്കിയെന്ന് മോദി പറഞ്ഞു. ദൈവത്തെ ഓര്‍ത്ത് നിങ്ങള്‍ നിങ്ങളുടെ പണി ചെയ്യണമെന്ന് വ്യാഴാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications