രാഹുലിനെ വീഴ്ത്താന്‍ മോദി നേരിട്ടിറങ്ങുന്നു..... കേരളത്തിലടക്കം നടത്തുന്നത് 25 റാലികള്‍!!
ദില്ലി: ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വന്‍ തിരിച്ചടിയേറ്റതോടെ ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റുന്നു. രാഹുല്‍ ഗാന്ധി തനിക്ക് വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. 2014ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഇനി ബിജെപിക്ക് മുന്നോട്ട് പോകാനാവൂ എന്ന് മോദി പ്രവര്‍ത്തകരോട് സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇതില്‍ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തകരോട് 23 ടാസ്‌കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് നിര്‍ദേശം.

ഇതുവരെ ജയിക്കാത്ത മണ്ഡലങ്ങള്‍
ബിജെപി ഇതുവരെ ജയിക്കാത്ത സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് മോദിയുടെ റാലികള്‍. ഏകദേശം 25 റാലികള്‍ ഉണ്ടാവുമെന്നാണ് സൂചന. കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ 122 സീറ്റുകളിലാണ് റാലി നടത്തുക. ദക്ഷിണേന്ത്യക്ക് പ്രത്യേക സ്ഥാനമാണ് ബിജെപി നല്‍കുന്നത്. അതേസമയം ഹിന്ദി ഹൃദയ ഭൂമിയിലെ നഷ്ടം ഇവിടെ നിന്ന് ലഭിക്കുന്ന സീറ്റുകളിലൂടെ മറികടക്കാനാണ് മോദി ലക്ഷ്യമിടുന്നത്.

ജനുവരിയില്‍ റാലി
ജനുവരി അവസാര വാരത്തില്‍ റാലികള്‍ ആരംഭിക്കാനാണ് നീക്കം. അതായത് കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ കടത്തിവെട്ടാനാണ് നീക്കം. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടക്കമുള്ള നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് ചെയ്ത നല്ല കാര്യങ്ങളും അദ്ദേഹത്തെ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. ഇതിന് പരമാവധി പ്രചാരണം നല്‍കാനാണ് നിര്‍ദേശം. ഇത് കേരളത്തില്‍ താന്‍ ബിജെപിക്ക് ഗുണകരമാകുന്ന രീതിയില്‍ കൊണ്ടുവരാനും നിര്‍ദേശമുണ്ട്.

2013ലെ പോലെ....
2013-14 വര്‍ഷങ്ങളില്‍ മോദിയുടെ പ്രചാരണം വലിയ സ്വാധീനം ചെലുത്തിയിരുന്നു. സംസ്ഥാന മുഴുവന്‍ ഇളക്കിമറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ഇതിന് സമാനമാണ് പുതിയ റാലികളും. കര്‍ണാടക ഒഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഇളക്കിമറിച്ചുള്ള പ്രചാരണം ഇത്തവണ നടത്തും. ഓരോ പൊതുയോഗത്തില്‍ അഞ്ച് സീറ്റുകള്‍ വരെ ഉള്‍പ്പെടുന്ന തരത്തിലായിരിക്കും പ്രചാരണം നടത്തുക.

കേരളത്തില്‍ 17 സീറ്റുകളില്‍....
കേരളത്തിലെ 17 സീറ്റുകള്‍ കേന്ദ്രീകരിച്ചാണ് മോദിയുടെ റാലികള്‍. ഇത്തവണ പത്ത് സീറ്റില്‍ അധികം കേരളത്തില്‍ നിന്ന് ബിജെപി ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരം, കാസര്‍കോട്, കോഴിക്കോട് സീറ്റുകള്‍ പാര്‍ട്ടിക്ക് ജയിക്കുന്നതിനുള്ള നീക്കങ്ങളാണ് ദേശീയ തലത്തില്‍ നടക്കുന്നത്. കാസര്‍കോടില്‍ ബിജെപിക്കുള്ള വന്‍ സ്വാധീനമാണ് ലക്ഷ്യം. കോഴിക്കോട് നഗരസഭാ മേഖലകളില്‍ ബിജെപിക്കുണ്ടായ നേട്ടം ഇനിയും ആവര്‍ത്തിക്കുമെന്നാണ് സംസ്ഥാന സമിതി പറയുന്നത്. തിരുവനന്തപുരത്ത് ജയം ഉറപ്പാണെന്നും മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇനിയുള്ള നീക്കങ്ങള്‍....
ആന്ധ്രയിലെയും തെലങ്കാനയിലെയും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് മോദി റാലി നടത്തുക. അസമിലെ സില്‍ച്ചര്‍, ദിബ്രൂഗഡ് എന്നീ മണ്ഡലങ്ങളിലും മമോദിയെത്തും. തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം നടത്തും. ബംഗാളിലെ 42 സീറ്റില്‍ 40 ഇടത്തും റാലി നടത്തുന്നുണ്ട്. മോദിക്ക് പുറമേ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരും ഈ സംസ്ഥാനങ്ങളല്‍ എത്തും. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് മോദി നടത്താന്‍ പോകുന്നത്.

കര്‍ഷകരെ കാണും....
സംസ്ഥാന തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി കര്‍ഷകരില്‍ നിന്നുണ്ടായതാണെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തുടനീളം സഞ്ചരിച്ച് കര്‍ഷകരെ കാണാന്‍ ഒരുങ്ങുകയാണ്. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കായി പ്രത്യേക യോഗം ചേരുന്നുണ്ട് പ്രധാനമന്ത്രി. വേദി ഉടന്‍ തീരുമാനിക്കും. ഇതിന് പുറമേ ഫെബ്രുവരി 22ന് ബിജെപിയുടെ കിസാന്‍ മോര്‍ച്ചയും റാലി നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ ജനങ്ങളില്‍ എത്തിക്കുക, സ്ത്രീകള്‍ക്കായി മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളും മോദി പരീക്ഷിക്കുന്നുണ്ട്.

രാഹുല്‍ കനത്ത വെല്ലുവിളി
2019ല്‍ തനിക്ക് കടുത്ത എതിരാളികള്‍ ഉണ്ടാവുമെന്ന് മോദി ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വലിയ നേതാവായി ഉയര്‍ന്നതും അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 23 ടാസ്‌കുകളാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിനനുസരിച്ച് പ്രവര്‍ത്തിക്കാനാണ് മോദിയും അമിത് ഷായും നിര്‍േദശിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ചോര്‍ത്താനും നിര്‍ദേശമുണ്ട്. പ്രാദേശിക തലം മുതല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലി മാറ്റാനാണ് നിര്‍ദേശം.












Click it and Unblock the Notifications