അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്റെ കാല്‍ തൊട്ട് വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ നീക്കവും വൈറലാകുകയാണ് സോഷ്യല്‍ മീഡിയയില്‍. പ്രവര്‍ത്തകരുടെയുംമോദി ഭക്തരുടെയും വാനോളം പ്രശംസ ഏറ്റ് വാങ്ങുകയാണ് മോദി. അകാലി ദള്‍ ലീഡര്‍ പ്രകാശ് സിങ് ബാദലിന്റെ കാല്‍ തൊട്ട് വണങ്ങുന്ന മോദിയുടെ ചിത്രമാണിപ്പോള്‍ ട്രെന്‍ഡിങ്. മോദി മത്സരിക്കുന്ന മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാമനിര്‍ദ്ദേശക പത്രിക നല്‍കാന്‍ പോകവെയാണ് 93 വയസുള്ള പ്രകാശ് സിങ് ബാദലിനെ മോദി കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവും എഐഎഡിഎംകെയും ശിവസേന നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബാദലിന്റെ അനുഗ്രഹം മോദി തേടിയത്. ആ വര്‍ഷത്തെ മികച്ച ചിത്രം എന്ന അടിക്കുറിപ്പിലാണ് ബിജെപി ഈ ചിത്രം പങ്ക് വയ്ക്കുന്നത്.

മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ആദരിക്കുന്ന ഇന്ത്യന്‍ പാരമ്പര്യമാണ് മോദി നിര്‍വഹിക്കുന്നതെന്നും ബിജെപി പറയുന്നു. സമാനമായി 92 വയസുളള കോളേജ് അധ്യാപികയുടെ കാല്‍ തൊട്ട് വണങ്ങുകയും മോദി ചെയ്തു. ഇതോടെ മോദിയെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തുള്ള വിശകലനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുതിര്‍ന്നവരെ ആദരിക്കുന്നതിന് പകരം മുതിര്‍ന്നവരെ തന്റെ കാല്‍ക്കീഴില്‍ വരുത്തുകയാണെന്നും ബിജെപി പരിഹസിച്ചു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മുതിര്‍വരെ കൊണ്ട് ആദരം വാങ്ങിക്കയാണെന്നും ബിജെപി പറയുന്നു.
വാരാണസിയില്‍ നിന്നും രണ്ടാം തവണയാണ് മോദി മത്സരിക്കുക. വലിയ ജനാവലി സാക്ഷ്യം വഹിച്ച പങ്കെടുത്ത റാലിയും ഇന്നലെ വാരണസിയില്‍ നടത്തിയിരുന്നു. ഗംഗാ ആരതി നടത്തിയാണ് മോദിയുടെ റോഡ് ഷോ അവസാനിച്ചത്.












Click it and Unblock the Notifications