കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മാത്രം പുണ്യാളന്‍, ബാക്കിയുള്ളവര്‍ പിശാചുക്കള്‍, പ്രതിപക്ഷത്തിന്‍റെ പരിഹാസത്തിനു പിന്നില്‍ !

കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണയ്ക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കാന്‍ സമയം ലഭിക്കാത്തവരാണ് നോട്ട് നിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് മോദി പാര്‍ലമെന്റ് അനക്‌സില്‍ പുസ്തക പ്രകാശനച്ചടങ്ങിനിടെ വ്യക്തമാക്കിയിരുന്നു. ഇതില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്.

Parliament

കോണ്‍ഗ്രസ്, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ മോദിക്കനുകൂല മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷത്തെ നേരിട്ടു. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം ഒരുപോലെയായിരുന്നു.

രാജ്യസഭ ആദ്യം ഉച്ചവരെ പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു. പ്രധാനമന്ത്രി പ്രതിപക്ഷത്തെ അപമാനിച്ചുവെന്നും ഇതില്‍ മാപ്പു പറയണമെന്നുമാവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മോദിയെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.

English summary
A united Opposition on Friday caused an uproar in Parliament, seeking an apology from Prime Minister Narendra Modi for calling them "supporters of black money”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X