Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍റെ ആക്രമണത്തെ ഇന്ത്യ ധീരതയോടെ ചെറുക്കും: മോദി

ദില്ലി: ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിയ്ക്കാനാണ് പാകിസ്താന്‍ ശ്രമിയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മോദിയുടെ വിമര്‍ശനം . ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ ധീരതയോടെ ചെറുത്ത് തോല്‍പ്പിയ്ക്കാന്‍ രാജ്യത്തിന് അറിയാമെന്നും മോദി പറഞ്ഞു .

കശ്മീര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 11 സൈനികര്‍ക്കും പ്രധാനമന്ത്രി ആദാരഞ്ജലികള്‍ അര്‍പ്പിച്ചു. ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് മോദി പാകിസ്താനെ വിമര്‍ശിച്ചത് . തിങ്കളാഴ്ച മോദി കശ്മീര്‍ സന്ദര്‍ശിയ്ക്കാനിരിരിയ്‌ക്കെയാണ് വെള്ളിയാഴ്ച സ്‌ഫോടനം ഉണ്ടായത് . എന്നാല്‍ കശ്മീര്‍ സന്ദര്‍ശനവുമായി മോദി മുന്നോട്ട് പോകുമെന്നാണറിയുന്നത്.

Modi

കൊല്ലപ്പെട്ട ഭീകരരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളില്‍ പാകിസ്താന്‍ സംഘടനയുടെ ഉറുദുവിലെഴുതിയ കുറിപ്പുകള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു . പാകിസ്താന്‍ ഉപയോഗിയ്ക്കുന്ന ആയുധങ്ങളുടെ അടയാളങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട് .കശ്മീരിന് പുറമെ ജാര്‍ഖണഡില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും മോദി ആദരാഞ്ജലിയര്‍പ്പിച് ചു. പാകിസ്താനെ അതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+