Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളില്ല, യോഗിക്കൊപ്പം പ്രധാനമന്ത്രി മജന്ത ലൈൻ മെട്രോ ഉദ്ഘാടന യാത്ര നടത്തി!

നോയി‍ഡ: ദില്ലി മെട്രോയുടെ പുതിയതായി നിർമ്മിച്ച മജന്ത ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 12.64 കിലോമീറ്റര്‍ നീളമുള്ള ഈ ലൈന്‍ നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി മന്ദിര്‍ വരെയാണ്. നോയിഡയില്‍ നിന്ന് ഓഖ്‌ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിച്ചു. മജന്തലൈന്‍ എന്ന് പേരിട്ടിരിക്കുന്ന മെട്രോ പാത ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷി സങ്കേതം സ്റ്റേഷനിലേക്ക് യാത്ര ചെയ്തു.

അതേസമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല എന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഉദ്ഘാടനച്ചടങ്ങിന് ക്ഷണം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ ഇതുവരെ തയ്യാറായിട്ടില്ല. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നതായും രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ചയില്ലെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

കെജ്രിവാളിനോടുള്ള അവഗണന മൂന്നാമത്

കെജ്രിവാളിനോടുള്ള അവഗണന മൂന്നാമത്

2015ന് ശേഷം അരവിന്ദ് കെജ്രിവാളിനെ അവഗണിച്ചുള്ള മൂന്നാമത്തെ മെട്രോ ഉദ്ഘാടനമാണിത്. മോദി സര്‍ക്കാരിന്റെ വിവേചന നടപടിക്കെതിരെ കടുത്ത എതിര്‍പ്പുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചിരുന്നു. ദില്ലിയിലേക്കുള്ള റെയില്‍ ദില്ലി സര്‍ക്കാരും നോയിഡയിലേക്കുള്ള റെയില്‍ യുപി സര്‍ക്കാരുമാണ് ഫണ്ട് നല്‍കിയത്.

38.23 കിലോ മീറ്റർ

38.23 കിലോ മീറ്റർ

ബൊട്ടാണിക്കൽ ഗാർഡൻ മുതൽ ജനക്പുരി വെസ്റ്റ് വരെയുള്ള മജന്ത ലൈന്‍റെ ദൂരം 38.23 കിലോമീറ്ററാണ്. ഇതിൽ 12.64 കിലോമീറ്ററുള്ള ആദ്യ ഘട്ടമാണ് 25നു തുറന്നത്. മജന്ത ലൈന്‍ വരുന്നതോടുകൂടി നോയിഡ മുതല്‍ സൗത്ത് ദില്ലിവരെയുള്ള യാത്രാ സമയം രണ്ട് മണിക്കൂറിലധിക്കം കുറഞ്ഞ് കിട്ടും.

ഡ്രൈവറില്ലാത്ത ട്രെയിൻ

ഡ്രൈവറില്ലാത്ത ട്രെയിൻ

ഡ്രൈവറില്ലാത്ത ട്രെയിനുകളും പുതിയ ലൈനില്‍ ഉണ്ടാകും. ‌തുടക്കത്തില്‍ ഡ്രൈവര്‍മാര്‍ പരീക്ഷണ ഓട്ടം നടത്തി സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വ്വീസ് നടത്തികയുള്ളു. നഗരത്തിനു ക്രിസ്മസ് സമ്മാനമാണ് പുതിയ മെട്രോ ലൈൻ. ഡ്രൈവറില്ലാത്ത മെട്രോ റെയിലുകൾ സർവീസ് നടത്താൻ പര്യാപ്തമായ മജന്ത ലൈനിലെ പാത ദില്ലി മെട്രോ റെയിൽ കോർപറേഷന്റെ ചരിത്രത്തിലെ പുതിയ അധ്യായമാകും.

യാത്ര സമയം കുറയും

യാത്ര സമയം കുറയും

കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സംവിധാനമാണു പാതയിൽ ഉപയോഗിക്കുക. മജന്ത ലൈൻ ജനക്പുരി വരെ സർവീസ് ആരംഭിക്കുന്നതോടെ നോയിഡ- ഗുരുഗ്രാം യാത്രയ്ക്കുള്ള സമയവും അരമണിക്കൂറോളം കുറയും. നോയിഡയിൽനിന്നു 40 മിനിറ്റുകൊണ്ടു രാജ്യാന്തര വിമാനത്താവളത്തിൽ എത്താമെന്ന പ്രത്യേകതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+