കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ സെക്രട്ടറിമാരെയും വിളിച്ചുവരുത്തി മോദി; പുതിയ അജണ്ട തീരുമാനിക്കുന്നു

Google Oneindia Malayalam News

ദില്ലി: മുഴുവന്‍ മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാരെ വിളിച്ചുവരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം ചേരുന്നു. സര്‍ക്കാരിന്റെ പുതിയ അജണ്ടകള്‍ തീരുമാനിക്കാനും ചില കാര്യങ്ങള്‍ സെക്രട്ടറിമാരെ അറിയിക്കാനുമാണ് യോഗം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ സംബന്ധിക്കുക.

Nare

കൂടാതെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. വിശദമായ ചര്‍ച്ച ഓരോ മന്ത്രാലയങ്ങളെ കുറിച്ചും നടക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി എന്നിവരെല്ലാം യോഗത്തിലുണ്ടാകും. തിങ്കളാഴ്ച വൈകീട്ട് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം.

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് മോദി സുപ്രധാന കാര്യങ്ങളില്‍ പ്രതികരണം ആരായും. സര്‍ക്കാരിന്റെ അജണ്ടകളും തീരുമാനിക്കും. 2014ല്‍ മോദി ആദ്യതവണ പ്രധാനമന്ത്രിയായ ശേഷം സമാനമായ യോഗം വിളിച്ചുചേര്‍ത്തിരുന്നു. കൂടാതെ കൃത്യമായ കാലയളവില്‍ സെക്രട്ടറിമാരുടെ യോഗം മോദി വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു.

അമേരിക്കയെ തള്ളി ഇന്ത്യ; റഷ്യയ്‌ക്കൊപ്പം നില്‍ക്കും, വന്‍ ഓഫറുമായി ട്രംപ്, തുര്‍ക്കിയെ വിരട്ടുന്നുഅമേരിക്കയെ തള്ളി ഇന്ത്യ; റഷ്യയ്‌ക്കൊപ്പം നില്‍ക്കും, വന്‍ ഓഫറുമായി ട്രംപ്, തുര്‍ക്കിയെ വിരട്ടുന്നു

വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടറിമാരുടെ എട്ട് ഗ്രൂപ്പുകള്‍ 2014ല്‍ മോദി രൂപീകരിച്ചിരുന്നു. സര്‍ക്കാര്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ തീരുമാനിക്കുന്നതില്‍ ഈ ഗ്രൂപ്പിന് നിര്‍ണായക പങ്കാണ് ഉണ്ടായിരുന്നത്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി മോദി നിശ്ചിത ഇടവേളകളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

English summary
PM to Meet Secretaries of All Ministries Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X