കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി: സ്ഥിതി ഗതികള്‍ അറിയാന്‍ പ്രധാനമന്ത്രി മമതയെ ഫോണില്‍ വിളിച്ചത് രണ്ട് തവണ. മറുപടിയില്ലെന്ന്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികള്‍ അന്വേഷിച്ചില്ലെന്ന മമതയുടെ ആരോപണത്തെ നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രണ്ടു തവണ ബംഗാള്‍ മുഖ്യമന്ത്രി മമതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ലെന്നും തിരിച്ചു വിളിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യ തവണ, മമതയുടെ ഫോണ്‍ എടുത്ത സ്റ്റാഫ് പറഞ്ഞത് മുഖ്യമന്ത്രി ടൂറിലാണെന്നും തിരിച്ചു വിളിക്കാമെന്നുമാണ്. രണ്ടാം തവണ വിളിച്ചപ്പോഴും ഫോണ്‍ എടുത്ത സ്റ്റാഫ് തിരിച്ചു വിളിക്കാമെന്നന് അറിയിച്ചു, ഉദ്യോഗസ്ഥര്‍ പറയുന്നു.

കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം, രക്ഷിച്ചത് എകെ ആന്റണി, വെളിപ്പെടുത്തലുമായി സെൻകുമാർ!കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം, രക്ഷിച്ചത് എകെ ആന്റണി, വെളിപ്പെടുത്തലുമായി സെൻകുമാർ!

ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിളിക്കാതെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് തൃപാഠിയോട് കാര്യങ്ങള്‍ അന്വേഷിച്ചതിന് വിമര്‍ശനവുമായി ശനിയാഴ്ച തൃണമുല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ മോദി ബഹുമാനിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു.

modi-mamata-152

ഭരണഘടനയില്‍ നിന്നുള്ള വ്യതിചലനവും ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണ് ഇത്. ഗവര്‍ണറെ വിളിച്ചതിലൂടെ അദ്ദേഹം പ്രധാനമന്ത്രിയല്ല കേവലം ബിജെപിയുടെ നേതാവായി മാറി. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരണ് മമതാ ബാനര്‍ജിയുടേതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. പ്രധാനമന്ത്രി ഗവര്‍ണറെ വിളിച്ചതില്‍ ത്രിണമൂല്‍ കോ്ണ്‍ഗ്രസിന് പരാതി ഇല്ലെന്നും പക്ഷേ മുഖ്യന്ത്രിക്ക് മാത്രമേ ഇക്കാര്യത്തില്‍ വിവരങ്ങള്‍ നല്‍കാനാകുകയുള്ളുവെന്നും മറ്റൊരു ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
English summary
PMO office says Modi Twice Tried to Speak With Mamata For Cyclone Fani Update, She Didn’t Answer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X