കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാരന്‍ കൂവെമ്പുവിന്റെ വീട്ടില്‍ നിന്നും പത്മാ അവാര്‍ഡുകള്‍ മോഷണം പോയി

  • By Sruthi K M
Google Oneindia Malayalam News

കുപ്പള്ളി: മണ്‍മറഞ്ഞ കന്നഡ സാഹിത്യകാരനും എഴുത്തുകാരനുമായ രാഷ്ട്രകവി എന്നറിയപ്പെടുന്ന കൂവെമ്പുവിന്റെ വീട്ടില്‍ നിന്നും പത്മാ പുരസ്‌കാരങ്ങള്‍ മോഷണം പോയി. പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ അവാര്‍ഡുകളാണ് മോഷണം പോയിരിക്കുന്നത്. കുപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വീട് ഇപ്പോള്‍ സ്മാരകമായി സൂക്ഷിക്കുകയാണ്. ഈ വീട് കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അവാര്‍ഡ് എടുത്തു കൊണ്ടു പോയത്.

വീട്ടിനുള്ളില്‍ സിസിടിവി ഉണ്ടായിരുന്നു. എന്നാല്‍, കള്ളന്‍മാര്‍ സിസിടിവിയിലെ ക്യാമറാ ലൈന്‍ മുറിച്ചു മാറ്റിയതിനുശേഷമാണ് മോഷണം നടത്തിയത്. അതേസമയം, സിസിടിവിയില്‍ മോഷ്ടാക്കളുടെ മുഖം പതിഞ്ഞിട്ടുണ്ട്. സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

kuvempu

ഷോകെയ്‌സ് തകര്‍ത്താണ് മോഷ്ടാക്കള്‍ അവാര്‍ഡുകള്‍ കവര്‍ച്ച ചെയ്തത്. സൂക്ഷ്മമായ സാമൂഹികബോധമുള്ള എഴുത്തുകാരനായിരുന്നു കൂവെമ്പു. 20ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനായിരുന്നു കെ.വി പുട്ടപ്പ. രാഷ്ട്രകവി എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. 1958ല്‍ പത്മഭൂഷണും 1988ല്‍ പത്മവിഭൂഷണും കരസ്ഥമാക്കി.

kuvempu1

ഈ രണ്ട് അവാര്‍ഡുകളാണ് മോഷ്ടിക്കപ്പെട്ടത്. സിസിടിവിയുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. സെക്യൂരിറ്റിക്കാരന്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്.

English summary
Burglars have decamped with the Padma Bhushan and Padma Vibhushan medals conferred on renowned Kannada poet late K V Puttappa after breaking into his memorial at Kuppalli in the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X