കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും പാകിസ്താനും ഇനി പോക്കെമോന്‍ ഗോ കളിക്കും...

പ്രശസ്തമായ പോക്കെമോന്‍ ഗോ സ്മാര്‍ട് ഫോണ്‍ ഗെയിം ഇന്ത്യയും പാക്കിസ്താനും അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയിലെത്തിച്ചത് റിലയന്‍സ് ജിയോ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലേയും പാക്കിസ്താനിലേയും സ്മാര്‍ട് ഫോണ്‍ ഗെയിം പ്രേമികള്‍ക്ക് ഇനി പോക്കറ്റ് മോണ്‍സ്റ്റേഴസിനെ പിടിക്കാനുള്ള ഓട്ടം തുടങ്ങാം. ലോകത്തെ പല രാജ്യങ്ങളും ഈ ഓട്ടം ഓടി അവസാനിപ്പിക്കുകയോ നിരോധിക്കുകയോ ചെയ്ത ശേഷമാണ് ഇന്ത്യയും പാക്കിസ്താനും ഓടാന്‍ ആരംഭിക്കുന്നത്.

സംഗതി മറ്റൊന്നുമല്ല. ലോകത്ത ഏറ്റവും അധികം പ്രചാരം നേടിയ വിഡിയൊ ഗെയിം പോക്കെമോന്‍ ഗോ ഇന്ത്യയിലും പാക്കിസ്താനിലും ഔദ്യോഗികമായി ലോഞ്ച് ചെയ്തു കഴിഞ്ഞു.

ഓഗ്മെന്‍റേഷന്‍ റിയാലിറ്റിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുന്നു പോക്കെമോന്‍ ഗോ. യഥാര്‍ത്ഥ ലോകത്ത് ഗെയിം സംഭവിക്കുന്നതായി കളിക്കുന്നയാള്‍ക്ക് അനുഭവപ്പെടുന്നുവെന്നതാണു ഗെയിമിന്‍റെ പ്രത്യേകത

ഇന്ത്യയിലെത്തിച്ചത് ജിയൊ

റിലയന്‍സ് ജിയോയാണ് പോക്കെമോനെ ഇന്ത്യയിലെത്തിച്ചത്. ഗെയിം ഡെവലപ്പര്‍മാരായ നിയാന്‍റിക് ലാബ്സുമായി റിലയന്‍സ് ഇതു സംബന്ധിച്ചു കരാറിലെത്തി. ജിയോ മെസേജിങ്, ജിയോ ചാറ്റ് എന്നിവയിലൂടെ ഗെയിമിലേക്കു പ്രവേശിക്കാനാകും. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം.

പാക്കിസ്താനിലുമെത്തി പോക്കറ്റ് മോണ്‍സ്റ്റേഴ്സ്

ഇന്ത്യയോടൊപ്പം തന്നെ പാക്കിസ്താനിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും പോക്കെമോന്‍സ് അവതരിച്ചു കഴിഞ്ഞു. പോക്കെമോന്‍ ഗോ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്താനില്‍ ഔദ്യോഗികമായി ഗെയിം ലോഞ്ച് ചെയ്ത വിവരം പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊല്ലാപ്പാകുമോ പോക്കെമോന്‍

പോക്കെമോന്‍ ഗെയിം ഇന്ത്യയില്‍ അവതരിപ്പിച്ചു എന്ന വാര്‍ത്തയോട് ആശങ്കയോടെയാണു പലരും പ്രതികരിച്ചത്. ഗെയിം മുന്‍പ് അവതരിപ്പിക്കപ്പെട്ട രാജ്യങ്ങളില്‍ പോക്കെമോന്‍സിനെ തെരഞ്ഞു തെരുവിലിറങ്ങിയവര്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ ചില്ലറയല്ലാത്തതിനാലാണിത്. പോക്കെമോനെ പിടിക്കാന്‍ ഓടുന്നതിനിടെ കുളത്തില്‍ വീണവരും വാഹനമിടിച്ചവരും നിരവധിയാണ്. ചിലര്‍ പോക്കെമോനെ തെരഞ്ഞ് മൊബൈലുമായി ആരാധനാലയങ്ങളിലും കോടതികളിലും വരെ കയറിച്ചെന്നു. ഗെയിം അവതരിപ്പിക്കപ്പെട്ട പല രാജ്യങ്ങളിലും പിന്നീടു ഗെയിം നിരോധിക്കുന്ന സാഹചര്യമുണ്ടായി.

ഇന്ത്യയില്‍ ഇതൊന്നും ഏശില്ലെന്നേ ...

മറ്റു രാജ്യങ്ങളില്‍ വരുത്തിവച്ചത്ര ബുദ്ധിമുട്ടുകള്‍ പോക്കെമോന്‍ ഇന്ത്യയിലുണ്ടാക്കില്ല എന്നാണു വിലയിരുത്തലുകള്‍. മറ്റു രാജ്യങ്ങളിലുണ്ടായപോലെ യുവാക്കള്‍ കൂട്ടത്തോടെ പോക്കെമോന്‍സിനെ തേടിയിറങ്ങുന്ന സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം ഗെയിമുകളുടേയും ഗെയിം സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഫോണുകളുടേയും ഉപയോഗം ഇന്ത്യയില്‍ താരതമ്യേന കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

നമ്മളിതൊക്കെ നേരത്തേ കണ്ടതാ...

പോക്കെമോന്‍ ഗെയിം ലോക വ്യാപകമായി പ്രചാരം നേടിയ സമയത്തു തന്നെ പാക്കിസ്താനില്‍ ഗെയിം കളിക്കാനുള്ള വഴികള്‍ ഗെയ്മര്‍മാര്‍ കണ്ടെത്തിയിരുന്നു എന്നു ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ ഫോണ്‍ യൂസര്‍മാര്‍ യുഎസിലുള്ള സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും ഐട്യൂണ്‍സ് അക്കൗണ്ട് വഴിയും മറ്റും ഗെയിം സ്വന്തമാക്കിയിരുന്നു എന്നും ഡോണ്‍ പറയുന്നു.

English summary
World famous Pokemon Go video Game is now available in South Asian countries including India and Pakistan. Reliance gio is the official partner of Pokemon Go in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X