കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡിയില്‍ വെച്ച് പോലീസ് പറഞ്ഞതെന്ത്.. ഉമര്‍ ഖാലിദ് വെളിപ്പെടുത്തുന്നു...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കസ്റ്റഡിയിലിരിക്കേ പോലീസ് തന്നോട് രാജ്യസ്‌നേഹം തെളിയിക്കാന്‍ ആവശ്യപ്പെട്ടതായി ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്. ആറ് മാസത്തെ ഇടക്കാലജാമ്യം കിട്ടി കസ്റ്റഡിയില്‍ നിന്നും പുറത്ത് വന്ന ശേഷം സംസാരിക്കുകയായിരുന്നു ഉമര്‍ ഖാലിദ്. ജയിലില്‍ പോകേണ്ടി വന്നതില്‍ കുറ്റബോധമോ നാണക്കേടോ തോന്നുന്നില്ല. സമരം വിജയമാണ് എന്നാണ് കരുതുന്നത് - അനിര്‍ബന്‍ ഭട്ടാചാര്യയ്‌ക്കൊപ്പം പുറത്തിറങ്ങിയതിന് ശേഷം ജെ എന്‍ യു കാമ്പസില്‍ സംസാരിക്കുകയായിരുന്നു ഖാലിദ്.

<strong>ജെഎന്‍യുവിലെ യഥാര്‍ഥ വില്ലന്‍ ഇവനോ ആരാണീ ഉമര്‍ ഖാലിദ്?</strong>ജെഎന്‍യുവിലെ യഥാര്‍ഥ വില്ലന്‍ ഇവനോ ആരാണീ ഉമര്‍ ഖാലിദ്?

ജെ എന്‍ യു വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായിട്ടല്ല ഇടപെട്ടത് എന്നാണ് ഉമര്‍ ഖാലിദ് കുറ്റപ്പെടുത്തുന്നത്. മാധ്യമങ്ങള്‍ മറ്റാരുടെയോ വാക്കുകള്‍ കേട്ടാണ് പ്രവര്‍ത്തിച്ചത്. സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയും മാധ്യമങ്ങളെ വിവരം അറിയിക്കുകയുമാണ് ചെയ്യുക. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. മാധ്യമങ്ങളാണ് വിചാരണ നടത്തിയത്. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

umarkhalid

എന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ വേണ്ടിയുള്ളത് പോലുള്ള ചോദ്യങ്ങളാണ് പോലീസ് തയ്യാറാക്കിയത്. ജാമ്യം കിട്ടി എന്നത് തന്നെ ഞങ്ങളുടെ വലിയ വിജയമാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പലരും രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്. അരുദ്ധതി റോയിക്കും ബിനായക് സെന്നിനും എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങളും അവരുടെ പട്ടികയാണ് - ഉമര്‍ ഖാലിദ് പറഞ്ഞു.

<strong> ജെഎന്‍യു: ഉമര്‍ ഖാലിദിന് നക്‌സല്‍ ബന്ധമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!</strong> ജെഎന്‍യു: ഉമര്‍ ഖാലിദിന് നക്‌സല്‍ ബന്ധമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!

ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാംപസില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി തേടിയ വിദ്യാര്‍ഥി നേതാവാണ് ഉമര്‍ ഖാലിദ്. ഈ ആവശ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കാംപസില്‍ പ്രശ്‌നങ്ങളുണ്ടായത്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മെമ്പറായ ഡോ. എസ് ക്യു ആര്‍ ഇല്യാസിയുടെ മകനാണ് ഉമര്‍ ഖാലിദ്. ഇയാള്‍ക്ക് നക്‌സല്‍ ബന്ധമുള്ളതായി മഹാരാഷ്ട്ര പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.

English summary
JNU student Umar Khalid, who was released on interim bail on Friday after being arrested for sedition, said it was a big victory for them and said that he was asked to prove his patriotism by police during its questioning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X