Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് വിവാദം തീരുന്നില്ല; അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ലക്‌നൗ: വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിരുന്നു എന്ന ആരോപണത്തില്‍ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെയാണ് ബീഫ് വേട്ടയാടുന്നത്. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

അഖ്‌ലാക്കിന്റെ കൊലപാതകത്തില്‍ പങ്കുള്ളവര്‍ ഉള്‍പ്പെടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പശുകുട്ടിയുടെ മാംസം സൂക്ഷിച്ചുവെന്നും സഹോദരന്‍ ജാന്‍ മുഹമ്മദാണ് പശുകുട്ടിയെ കശാപ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 28നാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന 51 കാരനെ രാത്രിയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ജനകൂട്ടം അടിച്ച് കൊന്നത്.

Mohammed Akhlaq

അഖിലാക്കിനെ വീട്ടില്‍ നിന്നും വലിച്ചിറക്കിയ ശേഷം ഇഷ്ടികകളും മറ്റും ഉപയോഗിച്ച് ഇടിച്ച് കൊല്ലുകയായിരുന്നു. മകന്‍ ദാനിഷിനെ നൂറോളം പേര്‍ വരുന്ന സംഘം മര്‍ദ്ദിക്കുകയും വീട്ടുകാരെ അപമാനിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന തരത്തില്‍ സമീപത്തെ ക്ഷേത്രത്തില്‍ നിന്നുള്ള അനൗന്‍സ്‌മെന്റിന് പിന്നാലെയാണ് കൊലപാതകം.

അഖ്‌ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും ലഭിച്ച മാംസം ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ്യില്‍ മഥുര ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലാണ് ഇതില്‍ ആശയക്കുഴപ്പമുണ്ടായത്. അഖ്‌ലാക്കിന്റെ വീടിന് സമീപത്തുള്ള ജംഗ്ഷനില്‍ നിന്ന് ലഭിച്ച മൃഗാവശിഷ്ടം പശുവിന്റേതാണെന്ന് കാണിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇത് ബിജെപിക്കാര്‍ വളച്ചൊടിച്ച് പശുവിന്റേതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+