കർഷകരുടെ പാർലമെന്റിന് മുന്നിലെ ധർണയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; പിന്നോട്ടില്ലെന്ന് കർഷകർ
ദില്ലി; കർഷകരുടെ പാർലമെന്റിന് മുന്നിലെ ധർണയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. ഇന്ന് കർഷക നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധർണ ജന്തർമന്ദറിലേക്ക് മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കർഷകർ ഇതിന് തയ്യാറായില്ല. ഇതോടെ ധർണയ്ക്ക് അനുമതി നൽകാൻ ആവില്ലെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു
അതീവ സുരക്ഷാ മേഖലയായ പാർലമെന്റ് പരിസരത്ത് ധർണ നടത്തുന്നത് പുന:പരിശോധിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. മാത്രമല്ല കൊവിഡ് സാഹചര്യവും പരിഗണിക്കണമെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ധർണയിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് കർഷകർ ആവർത്തിച്ചു. ധർണ നടത്തുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചെങ്കിലും കർഷകർ തയ്യാറായില്ല. ഇതോടെ ചർച്ച തിരുമാനമാകാതെ പിരിഞ്ഞു. പാർലമെന്റ് സമ്മേളനത്തിനിടെ ഓരോ ദിവസവും 200 പേർ ധർണ നടത്താനാണ് നിലവിലെ തിരുമാനം.
ജുലൈ 19 മുതൽ ആഗസ്റ്റ് 13 വരെയാണ് ധർണ നടത്തുക. കർഷകരുടെ സമരം സമാധാനപരമായിരിക്കും. സമരത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പോലീസിന് കൈമാറും. എല്ലാ പ്രതിഷേധക്കാർക്കും ബാഡ്ജ് ഉണ്ടാകും. ദിവസവും പാർലമെന്റിന് മുന്നിലെ ധർണക്ക് ശേഷം കർഷകർ സമരഭൂമിയിലേക്ക് മടങ്ങുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
അതേസമയം ധർണയുടെ പശ്ചാത്തലത്തിൽ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് ദില്ലിയിലെ ഏഴ് മെട്രോ സ്റ്റേഷനുകളും ആവശ്യമെങ്കിൽ അടയ്ക്കണമെന്ന നിർദ്ദേശവും പോലീസ് നൽകിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കർഷകർ ദില്ലിയുടെ ഹൃദയഭാഗത്ത് പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. നേരത്തേ ജനുവരി 26 ന് നടത്തിയ ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചിരുന്നു.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications