ഡ്രൈവര്‍ പശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു,പോലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു!!!

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശ്: റോഡിലൂടെ പോയ പശുവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. 60 വയസ്സുകാരിയായ ഉഷാ ദേവിയാണ് കൊല്ലപ്പെട്ടത്. പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് സ്ത്രീയുടെ ദേഹത്തേക്ക് ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഹരിയ ടൗണ്‍ ഷിപ്പിനടുത്തു വെച്ചാണ് സംഭവം.

ഉഷാ ദേവിയും രണ്ടും നാലും വയസ്സുള്ള കൊച്ചുമക്കളും റോഡിലൂടെ നടന്നുപോകുമ്പോളാണ് സംഭവം. പെണ്‍കുട്ടികള്‍ക്കും റോഡിലൂടെ നടന്നുപോകുകയായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഉഷാദേവി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.

 accidentt-

സംഭവത്തെത്തുടര്‍ന്ന് പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Police jeep kills woman while trying to save a cow
Please Wait while comments are loading...