കൊച്ചി മെട്രോയ്ക്ക് കൂടുതല്‍ സുരക്ഷ, 167 പോലീസുകാരെ നിയമിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് സുരക്ഷ ഒരുക്കുവാന്‍ 167 പോലീസുകാരെ നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനമായത്. കെഎപി ബെറ്റാലിയനില്‍ നിന്നുള്ള 138 പോലീസുകാര്‍ക്ക് പരിശീലനം നല്‍കിയാണ് പതിനൊന്ന് മെട്രോ സ്‌റ്റേഷനുകളിലായി നിയമിക്കുന്നത്.

കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനിലേക്ക് 29 പോലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മെയ് 30ന് മെട്രോ ഉദ്ഘാടനം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് നരേന്ദ്രമോദി വിദേശയാത്രയിലായതിനാല്‍ ഡേറ്റ് നീട്ടി.

kochi-metro

മെയ് 30ന് പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷം ഉദ്ഘാടനം നടത്തുന്നതാണ് നല്ലതെന്നാണ് പിണറായി പറയുന്നത്.

English summary
Police officers for Kochi metro.
Please Wait while comments are loading...