ശശികലയുടെ സുഖവാസം അവസാനിപ്പിക്കാന്‍ പോലീസ്? റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ ഒഴിപ്പിക്കാന്‍ നീക്കം

  • By: Afeef
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതിയും ശരിവെച്ചതോടെ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് ശശികലയെയും മറ്റു എംഎല്‍എമാരെയും ഒഴിപ്പിക്കാന്‍ പോലീസ് പദ്ധതിയിടുന്നതായി സൂചന. എംഎല്‍എമാരെ ഒഴിപ്പിക്കാനായി കൂടുതല്‍ പോലീസ് കൂവത്തൂരിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍മാര്‍ ഇനിയും പുറത്തുവരാന്‍ തയ്യാറായില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്തിറക്കാനാണ് പോലീസിന്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയായ ശശികലയും നിലവില്‍ കൂവത്തൂരിലെ റിസോര്‍ട്ടിലാണുള്ളത്. ശശികലയെ അറസ്റ്റ് ചെയ്യില്ലെന്നും, സ്വമേധയാ കീഴടങ്ങാന്‍ ആവശ്യപ്പെടുമെന്നുമായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

sasikala

ശശികല ക്യാമ്പിലുള്ള എഐഎഡിഎംകെ മന്ത്രിമാരും എംഎല്‍എമാരുമാണ് റിസോര്‍ട്ടില്‍ ഇപ്പോഴും തുടരുന്നത്. എംഎല്‍എമാരോട് റിസോര്‍ട്ടില്‍ നിന്ന് ഒഴിയാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ പോലീസ് കൂവത്തൂരിലെത്തി. റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ കൂവത്തൂരിലെ റിസോര്‍ട്ട് പരിസരത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
Police planning to evict ministers and MLAs as they refuse to vacate the resort.
Please Wait while comments are loading...