ഗുര്‍മീതിന്റെ അനുയായിക്ക് പെണ്‍വാണിഭ കേന്ദ്രവും, പോലീസെത്തിയപ്പോള്‍ കണ്ടം വഴി ഓടി

  • Written By: Vaisakhan
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ അഴിയെണ്ണി കൊണ്ടിരിക്കുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ അനുയായിയും സമാന പാതയില്‍. കൊല്‍ക്കത്തയിലെ ബുരാബസാറില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയതിന് പ്രമോദ് സിംഗാനിയ എന്ന ഗുര്‍മീതിന്റെ ഭക്തനെയാണ് പോലീസ് തെരഞ്ഞു കൊണ്ടിരിക്കുകയാണ്. പെണ്‍വാണിഭം നടക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസം ബുരാബസാറില്‍ റെയ്ഡ് നടത്തിയിരുന്നു.

1

പോലീസിനെ അതിവിദഗ്ധമായി പറ്റിച്ച ഇയാള്‍ തുരങ്കം വഴി രക്ഷപ്പെടുകയായിരുന്നു. പോലീസിനെ വഴി തെറ്റിക്കാനും ഇനി അഥവാ തന്റെ കേന്ദ്രത്തിലെത്തിയാള്‍ രക്ഷപ്പെടാനും ഉള്ള ഒരുക്കങ്ങള്‍ സിംഗാനിയ നേരത്തെ തയ്യാറാക്കിയിട്ടുണ്ടെന്ന പോലീസ് പറഞ്ഞു. തുരങ്കത്തിന്റെ മുന്നില്‍ തുണി കൂട്ടിയിട്ട് ഇയാള്‍ പൊലിസിനെ വിദഗ്ധമായി പറ്റിക്കുകയും ചെയ്തു.

ഇയാളെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് പോലീസ് പറയുന്നത്. ഒന്നാമത് ജനവാസകേന്ദ്രത്തിലെ കെട്ടിടത്തിലാണഅ സിംഗാനിയ തന്റെ പെണ്‍വാണിഭ കേന്ദ്ര നടത്തിയിരുന്നത്. പല സ്ത്രീകളെ പുരുഷന്‍മാരെയും ഇവിടെ വച്ച് മോശപ്പെട്ട രീതിയില്‍ കണ്ടിരുന്നത് നാട്ടുകാരെ പ്രകോപ്പിച്ചു. കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ കെട്ടിടത്തില്‍ കൂട്ടമായി എത്തുകയും സിംഗാനിയയെ കൈയ്യേറ്റം ചെയ്യുകയും ചെയ്യ്തിരുന്നു.

2

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ കുട്ടികളെയും പോലീസിന് രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെയും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. സിംഗാനിയക്കായി പോലീസ് തെരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ മേഖലയില്‍ ഇയാള്‍ വന്‍ സ്വാധീനമുള്ളതായി സൂചനയുണ്ട്. വ്യാപാര കേന്ദ്രത്തിന്റെ മറവിലാണ് ഇയാള്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police raided gurmeet's follower's sex racket centre

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്