നവജാത ശിശുവിനെ അഴുക്കു ചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; രക്ഷകരായെത്തിയത് പോലീസ്!
ലഖ്നൗ: നവജാത ശിശുവിനെ അഴുക്കു ചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനൊണ് അഴുക്കു ചാലിൽ ഉപേക്ഷിച്ചത്. ഉത്തർപ്രദേശിലാണ് സംഭവം. ബദായൂമിലെ പോലീസുകാരാണ് കുഞ്ഞിന് രക്ഷകരായത്. അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്.
കുട്ടിയെ ഇപേക്ഷിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിക്കാനാണ് പോലീസ് തീരുമാനം. എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഴുക്കുചാലിനു സമീപം അഴുക്കും, ചെളിയും പുരണ്ട നിലയിൽ കുട്ടി കിടക്കുന്നത് കണ്ട യാത്രകാക്രൻ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ച ഉടൻ പോലീസ് സംഭവസ്ഥലത്തെത്തി. പോലീസുകാർ തന്നെ കുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേളിപ്പിച്ചു. അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്. കുട്ടിയെ കണ്ടെത്തിയതിന്റെയും രക്ഷപ്പെടുത്തിയതിന്റെയും ചിത്രങ്ങള്‍ ബദായൂണ്‍ പോലീസ് ട്വീറ്റ് ചെയ്തു.