നോട്ട് നിരോധനത്തിന് വേണ്ടി കൊടിപിടിച്ച ബിജെപി യുവനേതാവിന്റെ കയ്യില്‍ 20ലക്ഷത്തിന്റെ പുത്തന്‍ നോട്ട്!

  • By: Kishor
Subscribe to Oneindia Malayalam

ചെന്നൈ: 20.55 ലക്ഷം രൂപയുടെ പുതുപുത്തന്‍ കറന്‍സി അടങ്ങിയ ബാഗുമായി ബി ജെ പി യുവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സേലം സ്വദേശിയാണ് ഇയാള്‍. ശനിയാഴ്ചയാണ് സംസ്ഥാന ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട് റെയ്ഡ് ചെയ്തത്. 20.55 ലക്ഷം രൂപയുടെ നോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ 926 നോട്ടുകളുണ്ടായിരുന്നു.

Read Also: കാവ്യ മാധവന് മുമ്പ് വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടിമാര്‍.. പലർക്കും കിട്ടിയത് എട്ടിന്റെ പണി തന്നെ!

ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഇയാള്‍. പേര് ജെ വി ആര്‍ അരുണ്‍. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്. ഇക്കാര്യം പാര്‍ട്ടി അതീവ ഗുരുതരമായിട്ടാണ് കാണുന്നത്. അരുണിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ കാര്യമായി പിന്തുണച്ച ആളാണ് അരുണ്‍.

bjp6

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് എവിടെ നിന്നാണ് പണം കിട്ടിയത് എന്ന് വിശദീകരിക്കാന്‍ അരുണിന് കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. കയ്യിലുള്ള പണത്തിന്റെ ഉറവിടമോ അതിന് മതിയായ രേഖകളോ ഇയാള്‍ സമര്‍പ്പിച്ചില്ല. ഇതേത്തുടര്‍ന്നാണ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ക്യൂ നില്‍ക്കാനും താന്‍ തയ്യാറാണ് എന്നാണ് ഇയാള്‍ നോട്ട് നിരോധനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

English summary
The Tamil Nadu police has arrested a BJP functionary with a bag full of new currency notes that amounted to Rs 20.55 lakh.
Please Wait while comments are loading...