കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റില്ല... കേസ് അട്ടിമറിക്കുന്നു, കന്യാസ്ത്രീ കോടതിയിലേക്ക്?

Google Oneindia Malayalam News

ചണ്ഡീഗഢ്: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെതിരെ കൃത്യമായ തെളിവുണ്ടായിട്ടും നടപടിയെടുക്കാനാവാതെ അന്വേഷണ സംഘം. എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ഇതുവരെ സംഘം വ്യക്തമാക്കിയിട്ടില്ല. അതേസമയം അന്വേഷണ സംഘം മടങ്ങിയതിന്റെ സത്യമറിയാന്‍ കന്യാസ്ത്രീ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ നിന്ന് ശ്രമമുണ്ടായെന്നാണ് പരാതിക്കാരിയുടെ കുടുംബം ആരോപിക്കുന്നത്.

അതേസമയം ബിഷപ്പിന്റെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളുണ്ട്. അതുകൊണ്ട് കേസ് സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഹൈക്കോടതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അന്വേഷണ സംഘം ജലന്ധറില്‍ നിന്ന് മടങ്ങിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ വിശദീകരണം തേടുമോ എന്നും വ്യക്തമല്ല.

ബിഷപ്പിന്റെ അറസ്റ്റില്ല

ബിഷപ്പിന്റെ അറസ്റ്റില്ല

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒമ്പത് മണിക്കൂറാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് വ്യക്തമാക്കിയത്. കുറവിലങ്ങാട്ടെ മഠത്തില്‍ പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന തീയതികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണമെന്നറിയിച്ച അന്വേഷണ സംഘം ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

കന്യാസ്ത്രീയുടെ കുടുംബം

കന്യാസ്ത്രീയുടെ കുടുംബം

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീയും കുടുംബവും കോടതിയിലേക്ക് നീങ്ങുകയാണ്. അറസ്റ്റ് അട്ടിമറിച്ചതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അതേസമയം ബിഷപ്പിനും പോലീസിനും ഇടയില്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തണമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറയുന്നു. അതേസമയം പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ പോലീസിന് കൈമാറിയ ബിഷപ്പിനെതിരെയുള്ള തെളിവുകള്‍ മുഴുവന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഇയാള്‍ വ്യക്തമാക്കി.

കേസില്‍ നിന്ന് പിന്നോട്ടില്ല

കേസില്‍ നിന്ന് പിന്നോട്ടില്ല

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. ഈ കേസില്‍ തങ്ങള്‍ അത്രയും അനുഭവിച്ച് കഴിഞ്ഞു. കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമം. മാധ്യമങ്ങളും നാട്ടുകാരുമാണ് തങ്ങള്‍ക്കൊപ്പം ഇപ്പോഴുള്ളത്. മറ്റ് കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ച ശേഷം കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. ഒരു സാധാരണക്കാരനാണെങ്കില്‍ ഇതുപോലെ പോലീസ് ബിഷപ്പ് ഹൗസില്‍ പോയി കെട്ടികിടന്ന് ചോദ്യംചെയ്യുമോ എന്നും ഇവര്‍ ചോദിക്കുന്നു.

ഇതിനാണെങ്കില്‍ അവിടെ പോകണമായിരുന്നോ?

ഇതിനാണെങ്കില്‍ അവിടെ പോകണമായിരുന്നോ?

പോലീസ് ഇപ്പോള്‍ ചെയ്ത് വരുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവാത്തതാണ്. പോലീസ് എന്തിനാണ് കുമ്പസരിക്കാനാണോ പോയത്? മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും പിടിച്ചെടുക്കാനാരുന്നെങ്കില്‍ കേരള പോലീസിന് ജലന്ധറില്‍ പോകേണ്ടതുണ്ടായിരുന്നോ? ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുണ്ടെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ അതേ പോലീസ് തന്നെ പിന്നീട് നിലപാട് മാറ്റി. ഇതിന് കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദം

രാഷ്ട്രീയ സമ്മര്‍ദം

രാഷ്ട്രീയതലത്തിലും പോലീസിലെ ഉന്നത തലത്തില്‍ നിന്നും അന്വേഷണ സംഘത്തിന് ഈ കേസില്‍ സമ്മര്‍ദമുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാണ് അന്വേഷണ സംഘം ജലന്ധറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയ തീയതികളിലെ വൈരുധ്യം കണ്ടെത്താനായി കേരളത്തിലേക്ക് മടങ്ങിയതെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്. അതേസമയം ജലന്ധറില്‍ നിന്ന് ദില്ലിയിലെത്താന്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു.

വീണ്ടും ചോദ്യം ചെയ്യല്‍

വീണ്ടും ചോദ്യം ചെയ്യല്‍

ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ സമ്മര്‍ദം കാരണമാണ് ഇവര്‍ ഇത് ഉപേക്ഷിച്ചത്. വിശ്വാസ സംബന്ധമായ വിഷമായതിനാല്‍ വൈകാരികമാവാതെ ഇടപെടണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരളത്തിലെ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റുണ്ടാവുമെന്ന് തന്നെയാണ് അന്വേഷണ സംഘം പറയുന്നത്. പോലീസിലെ ഉന്നതരുടെ ഇടപെടല്‍ തന്നെയാണ് അറസ്റ്റ് വൈകിക്കുന്നതെന്നാണ് സൂചന.

ബിഷപ്പ് ഹൗസിന് ഉറപ്പ്

ബിഷപ്പ് ഹൗസിന് ഉറപ്പ്

ബിഷപ്പിനെ അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ സംഘം ബിഷപ്പ് ഹൗസ് പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം നിര്‍ണായക വൈദ്യപരിശോധനയും നടത്തിയിട്ടില്ല. ഇതെല്ലാം എന്തിനാണ് എന്ന ചോദ്യമാണ് ഉണ്ടായിരിക്കുന്നത്. പോലീസിനിടയില്‍ വിശ്വാസികളുണ്ട്. അവരും ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്ന് ആരോപണമുണ്ട്. പഞ്ചാബ് പോലീസിന്റെ സഹായവും ബിഷപ്പിന് ലഭിക്കുന്നുണ്ട്. ബിഷപ്പ് പുറത്തുപോയ കാര്യവും അന്വേഷണ സംഘം അറിഞ്ഞിരുന്നില്ല. ഇക്കാര്യം എന്തുകൊണ്ടാണ് പോലീസ് അന്വേഷിക്കാതിരുന്നതെന്ന സംശയവും ബാക്കിയാണ്.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

ഇതിനിടെ വൈദികരും വിശ്വാസികളുമടങ്ങുന്ന സംഘം മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. ബിഷപ്പിന്റെ ജലന്ധറിലെ വസതിക്ക് മുന്നില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും ക്യാമറകള്‍ തല്ലിത്തകര്‍ത്തും. ആക്രമണം നടത്തിയത് രൂപതയുടെ നിയന്ത്രണത്തിലുള്ള സെക്യൂരിറ്റി കമ്പനിയിലെ അംഗങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട്. രൂപതയുടെ പല സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് നിയോഗിച്ചവരാണിവര്‍. ബിഷപ്പിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിഷപ്പിനെതിരെയുള്ള തെളിവുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയുള്ളൂവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

തോമസ് ഐസക്ക് താങ്കള്‍ ഇതെന്ത് അവിവേകമാണ് വിളമ്പുന്നത്?; രൂക്ഷ പ്രതിഷേധവുമായി കെ സുരേന്ദ്രന്‍തോമസ് ഐസക്ക് താങ്കള്‍ ഇതെന്ത് അവിവേകമാണ് വിളമ്പുന്നത്?; രൂക്ഷ പ്രതിഷേധവുമായി കെ സുരേന്ദ്രന്‍

ജര്‍മന്‍ വിദ്യാര്‍ത്ഥിയെ ചൈന തിരിച്ചയച്ചു.... അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് അധികൃതര്‍!!ജര്‍മന്‍ വിദ്യാര്‍ത്ഥിയെ ചൈന തിരിച്ചയച്ചു.... അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് അധികൃതര്‍!!

English summary
police try to sabotage case against bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X