കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും പോളിയോ വൈറസ് കണ്ടെത്തി;തെലുങ്കാനയില്‍ ജാഗ്രതാ നിര്‍ദ്ദേശം

  • By Pratheeksha
Google Oneindia Malayalam News

തെലുങ്കാന:രാജ്യത്ത് അഞ്ച് വര്‍ഷത്തിനു ശേഷം വീണ്ടും പോളിയോ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെലുങ്കാനയില്‍ ജാഗ്രതാ നിര്‍ദ്ദേശം. തെലുങ്കാനയിലെ അഴുക്കുചാലില്‍ നിന്നും പരിശോധനയ്ക്കായി എടുത്ത ജലത്തിലാണ് വൈറസിനെ കണ്ടെത്തിയത്. നഗരത്തിലെ ആംബര്‍പേട്ടിലുളള അഴുക്കുചാലില്‍ നിന്നാണ് പോളിയോ വൈറസ് ടൈപ്പ് ടു വിഭാഗത്തില്‍പ്പെട്ട പ്രത്യേക വൈറസിനെ കണ്ടെത്തിയത്.

പോളിയോ നിവാരണ പരിപാടികളുടെ ഭാഗമായി ഹൈദരാബാദിലും രംഗറെഡ്ഡി ജില്ലയിലും ജൂണ്‍ 20 മുതല്‍ 26 വരെ പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജേശ്വര്‍ തിവാരി പറഞ്ഞു. തെലുങ്കാന സര്‍ക്കാര്‍ ജനീവയില്‍ നിന്ന് രണ്ടു ലക്ഷത്തോളം വാക്‌സിനുകള്‍ എത്തിച്ചിട്ടുണ്ട്.

polio-15-

കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടിരുന്നില്ല.ആറു മാസം മുതല്‍ മൂന്നു വയസ്സുവരെയുളള കുട്ടികളെ ലക്ഷ്യം വച്ചാണ് ബോധവവതക്കരണ പരിപാടികള്‍.

English summary
The Telangana government on Tuesday decided to conduct a special campaign against polio after a particular type of polio virus was found in sewerage water in the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X