കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയാണ് ആ 'വെളുപ്പിക്കല്‍',സഹകരണ ബാങ്കുകളിലൂടെ രാഷ്ട്രീയക്കാരും കള്ളപ്പണം വെളുപ്പിച്ചതായി സംശയം?

സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന രീതി...

  • By Afeef Musthafa
Google Oneindia Malayalam News

മുംബൈ: നവംബര്‍ 8ന് രാത്രി മുതല്‍ ഉറക്കം നഷ്ടപ്പെട്ട കള്ളപ്പണക്കാര്‍ സഹകരണ ബാങ്കുകളെയാണ് പ്രധാനമായും കള്ളപ്പണം വെളുപ്പിക്കാന്‍ ആശ്രയിക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി കള്ളപ്പണക്കാര്‍ രാജ്യത്തെ സഹകരണ ബാങ്കുകളിലൂടെ ഇതിനകം കള്ളപ്പണം വെളുപ്പിച്ചതായും സംശയമുണ്ട്.

കംപ്യൂട്ടറൈസ്ഡ് ചെയ്യാത്ത സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ വളരെ എളുപ്പമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും എഴുതി തയ്യാറാക്കുന്ന ലെഡ്ജറുകളും കണക്ക് പുസ്തകങ്ങളുമാണ് സൂക്ഷിക്കുന്നത്. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കുന്നു.

ശേഷം പുതിയ പേ സ്ലിപ്പ് നല്‍കും

ശേഷം പുതിയ പേ സ്ലിപ്പ് നല്‍കും

അസാധുവാക്കിയ കറന്‍സികളുമായി സഹകരണ ബാങ്കിലെത്തുന്ന ഒരാളുടെ പണം ബാങ്ക് സ്വീകരിച്ചതിന് ശേഷം, പഴയ തിയതിയില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി സ്വീകരിച്ചതായി ലെഡ്ജറില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് പഴയ തിയതിയില്‍ തന്നെ പണം തിരിച്ചു വാങ്ങാന്‍ വന്നതായും ആ തുകയ്ക്കുള്ള പേ സ്ലിപ്പോ ഡിഡിയോ നല്‍കുകയും ചെയ്യും.

എങ്ങനെയാണ് പൂള്‍ അക്കൗണ്ടില്‍ നിന്ന് പണം മാറുന്നത്

എങ്ങനെയാണ് പൂള്‍ അക്കൗണ്ടില്‍ നിന്ന് പണം മാറുന്നത്

ഏത് ബാങ്കിന്റെയും ഫിക്‌സഡ് ഡെപ്പോസിറ്റും സേവിങ്‌സ് ഡെപ്പോസിറ്റും ഒരു പൂള്‍ അക്കൗണ്ടായി ബാങ്കിന്റെ ശാഖയിലോ അതോ മറ്റേതെങ്കിലും വലിയ ബാങ്കിലോ ആയിരിക്കും സൂക്ഷിക്കുക. സഹകരണ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ഡി ഡിയും പേ ഓര്‍ഡറുകളും ഈ പൂള്‍ അക്കൗണ്ടില്‍ നിന്നാണ് മാറുക. സ്വാഭാവികമായും പുതിയ കറന്‍സികളിലാവും പൂള്‍ അക്കൗണ്ടില്‍ നിന്ന് പേ ഓര്‍ഡറുകളുമായി വരുന്നവര്‍ക്ക് പണം നല്‍കുക. അങ്ങനെ കയ്യിലുണ്ടായിരുന്ന പഴയ കള്ളപ്പണം പുതിയ കറന്‍സികളായി ലഭിക്കുമ്പോള്‍ എല്ലാം വൈറ്റ് മണിയായി മാറുന്നു.

നോ പ്രോബ്ലം

നോ പ്രോബ്ലം

പണം നല്‍കുന്നതിന് മുമ്പ് വലിയ ബാങ്കുകള്‍ ഡി ഡിയും പേ ഓര്‍ഡറുകളും വെരിഫിക്കേഷനായി സഹകരണ ബാങ്കുകളിലേക്ക് അയക്കുമെങ്കിലും സഹകരണ ബാങ്കുകാര്‍ എല്ലാം ഓക്കെയാക്കി കൊടുക്കും. വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ പിന്നെ ഏതു ബാങ്കില്‍ നിന്നും പണം മാറാം.

നടപടികള്‍ സ്വീകരിക്കും

നടപടികള്‍ സ്വീകരിക്കും

സഹകരണ ബാങ്കുകളിലൂടെ ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത് തടയാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
cooperative banks are taking cash from customers and opening backdated fixed deposits. They are also issuing demand drafts and pay orders against cash, mostly from politicians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X