കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലും ഝാര്‍ഖണ്ഡിലും വോട്ടെടുപ്പ് തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ശ്രീനഗര്‍/റാഞ്ചി: ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും നിയമസഭ തിരഞ്ഞെടുപ്പ് തുടങ്ങി. ആദ്യ ഘട്ടത്തില്‍ ജമ്മു കശ്മീരിലെ 15 മണ്ഡലങ്ങളിലേക്കും ഝാര്‍ഖണ്ഡിലെ 13 മണ്ഡലങ്ങളിലേക്കും ഉള്ള വോട്ടെടുപ്പാണ് നടക്കുന്നത്.

നവംബര്‍ 25 ന് രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് തുടങ്ങി. തീവ്രവാദി ആക്രമണവും നക്‌സല്‍ ആക്രമണവും വോട്ടെടുപ്പിന് ഭീഷണിയാണ്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

Vote

കശ്മീരില്‍ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സും, കോണ്‍ഗ്രസും, ബിജെപിയും ആണ് മത്സര രംഗത്തുള്ളത്. ഭരണം നിലനിര്‍ത്താനുള്ള കഠിനയജ്ഞത്തിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്. പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും ഉണ്ടായ മോദി പ്രഭാവം കശ്മീരില്‍ ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയില്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്.

ഝാര്‍ഖണ്ഡില്‍ എന്‍ഡിഎ മുന്നണിയായാണ് ബിജെപി മത്സരിക്കുന്നത്. കശ്മീരിലേതുപോലെ തന്നെ ഭരണത്തിലിരിക്കെ തെറ്റിപ്പിരിഞ്ഞാണ് കോണ്‍ഗ്രസിന്റെ മത്സരം. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഭരണം നിലനിര്‍ത്തുമോ.. . കോണ്‍ഗ്രസ് ശക്തി തെളിയിക്കുമോ.. അതോ എന്‍ഡിഎ ചരിത്രം സൃഷ്ടിക്കുമോ എന്നാണ് ഝാര്‍ഖണ്ഡ് കാത്തിരിക്കുന്നത് .

English summary
Polling starts in Jammu and Kashmir and Jharkhand amid tight security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X