കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാജകത്വം ജനാധിപത്യത്തിന് പകരമല്ല: രാഷ്ട്രപതി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനപ്രീതിയ്ക്ക് വേണ്ടിയുള്ള അരാജകത്വം ഭരണത്തിന് പകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്നും നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും രാഷ്ട്രപതി പറഞ്ഞു. അറുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം പൗരന്റെ മൗലികാവകാശമാണ്. അത് ദുര്‍ബലമാകുമ്പോള്‍ നമുക്ക് ദേഷ്യം വരുന്നത് സ്വാഭാവികവും. ജാനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് അഴിമതി. ഇന്ത്യക്കാര്‍ രോഷാകുലരാകുന്നെങ്കില്‍ അതിനു കാരണം അഴിമതിക്കും രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനും അവര്‍ സാക്ഷിയാകുന്നതാണ്. ഈ തകരാറുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരുകള്‍ തയാറാകാത്ത പക്ഷം സര്‍ക്കാരുകളെ ജനങ്ങള്‍ നീക്കം ചെയ്യും- രാഷ്ട്രപതി പറഞ്ഞു.

Pranab Mukherjee

വോട്ടര്‍മാരുടെ വിശ്വാസ്യം തേടുന്നവര്‍ തങ്ങളാല്‍ കഴിയുന്ന വാഗ്ദാനങ്ങളെ അവര്‍ക്ക് നല്‍കാന്‍ പാടുള്ളൂ. സര്‍ക്കാര്‍ ഒരു ധര്‍മ സ്ഥാപനമല്ല. നടക്കാത്ത വാഗ്ദാനങ്ങള്‍ നിരാശയിലേക്ക് നയിക്കും. സര്‍ക്കാര്‍ എന്നത് ഔദാര്യത്തിന്റെ കടയല്ലെന്നും ജനകീയ അരാജകത്വം ഭരണത്തിന് പകരവുമല്ലെന്നും അദ്ദേഹം പറഞ്ഞു. കള്ള വാഗ്ദാനങ്ങള്‍ ജനങ്ങളെ നിരാശരാക്കുകയും അത് കടുത്ത വെറുപ്പിലേക്ക് നയിക്കുകയും ചെയ്യും. സ്വാഭാവികമായും അധികാരത്തിലിരിക്കുന്നവര്‍ക്ക് നേരേയാവും വെറുപ്പ് തിരിയുക- മുഖര്‍ജി ചൂണ്ടിക്കാട്ടി.

ആം ആദ്മി പാര്‍ട്ടിയുടെ പേരുടെത്ത് പറയാതെയായിരുന്നു രാഷ്ട്രപതിയുടെ വിമര്‍ശനം. മന്ത്രിയുടെ വാക്കുകള്‍ നിഷോധിച്ച പൊലീസുകാര്‍ക്കെതിരെ ദില്ലിയില്‍ ധര്‍ണ നടത്തവെ താന്‍ അരാജകവാദിയാണെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞിരുന്നു.

English summary
President Pranab Mukherjee today made a veiled attack on Delhi Chief Minister Arvind Kejriwal's street protests saying the government is not a 'charity shop' and 'populist anarchy' cannot be a substitute for governance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X