ക്രിസ്റ്റ്യാനോയും മോദി ഭക്തനോ ? സ്വയം ഒപ്പിട്ട ജഴ്‌സി മോദിക്ക് നല്‍കി!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനമായി നല്‍കിയത് എന്താേെണന്നോ? ലോക ഫുട്‌ബോളറായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി.

ക്രിസ്റ്റ്യാനോ തന്നെ ഒപ്പുവച്ച ജഴ്‌സിയാണ് കോസ്റ്റ മോദിക്കു കൈമാറിയത്. ഏഴു ദിവസത്തെ സന്ദര്‍ശനത്തിനാണ് കോസ്റ്റ ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷമാണ് തങ്ങളുടെ ഇതിഹാസ താരത്തിന്‍റെ ജഴ്സി കോസ്റ്റ മോദിക്കു സമ്മാനിച്ചത്.

നല്‍കിയത് സിആര്‍ 7 ജഴ്‌സി

ദേശീയ ടീമിനായി ക്രിസ്റ്റ്യാനോ ധരിക്കാറുള്ള പ്രശസ്തമായ ഏഴാം നമ്പര്‍ ചുവപ്പു ജഴ്‌സിയാണ് മോദിക്കു കോസ്റ്റ സമ്മാനമായി നല്‍കിയത്.

ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണം ചെയ്യും

ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍ കൈവരിച്ചിട്ടുള്ള വളര്‍ച്ച ഇന്ത്യക്കു മാതൃകയാണെന്നും അവരുമായി കരാര്‍ ഉണ്ടാക്കുന്നതോടെ അതു ഇന്ത്യക്കും ഗുണം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.

സഹകരണമുണ്ടാക്കും

ഇന്ത്യയിലെയും പോര്‍ച്ചുഗലിലെയും ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പരസ്പരം സഹകരിക്കും. ഇതിന്റെ ഭാഗമായി സംയുക്ത പരിശീലന പരിപാടികള്‍ നടത്തും. കൂടാതെ കോച്ചുമാരെയും കഴിവുള്ള കുട്ടികളെയും പരസ്പരം സഹായിക്കാനും ധാരണയായിട്ടുണ്ട്.

നാലാമതും ലോക ഫുട്‌ബോളര്‍

സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ മിന്നും താരം കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലു തവണ ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ഡിയോര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

English summary
A jersey of Portugal’s famous football player Cristiano Ronaldo was gifted to Prime Minister Narendra Modi by his Portuguese counterpart Antonio Costa after bilateral talks between them.
Please Wait while comments are loading...