കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുപുര്‍ ശര്‍മ്മയെ അനുകൂലിച്ച് പോസ്റ്റ്; രാജസ്ഥാനില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി

Google Oneindia Malayalam News

ഉദയ്പൂര്‍: പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ മുന്‍ ബി ജെ പി വക്താവ് നുപുര്‍ ശര്‍മ്മയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുന്ന രണ്ട് പ്രതികളും കൊലപാതക ആയുധവുമായി ഒരു പ്രത്യേക വീഡിയോയില്‍ കാണപ്പെടുന്നു.

india

ഒരു തയ്യല്‍ക്കാരനെയാണ് പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്. ഇതോടെ രാജസ്ഥാനിലെ ഉദയ്പൂരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. തലവെട്ടിയാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ആക്രമികളെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ നഗരത്തില്‍ കടകള്‍ എല്ലാം അടച്ച നിലയിലാണ്. പോലീസ് ജാഗ്രതയിലാണ്. സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി അശോക് ഘേലോട്ട് അഭ്യര്‍ത്ഥിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സാമനരീതിയില്‍ കൊലപ്പെടുത്തുമെന്ന് ആക്രമികള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം, നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് കടയുടമയുടെ എട്ട് വയസ്സുള്ള മകന്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പ്രസ്താവനകളിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു നൂപൂര്‍ ശര്‍മ്മ. ഉദയ്പൂരിലെ ഒരു തയ്യല്‍ക്കടയിലേക്ക് രണ്ട് പേര്‍ പ്രവേശിച്ച് കത്തികൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ഇരുവരും പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍, കൊലപാതകം നടത്തിയത് തങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാനമായ കൊലപ്പെടുത്തുമെന്നും പറഞ്ഞു. കൊലയാളികളെ തിരിച്ചറിഞ്ഞതായും അവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉദയ്പൂര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഉദയ്പൂരിലുടനീളം പ്രതിഷേധം ഉയര്‍ന്നതോടെ ഹിന്ദു സംഘടനകള്‍ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. സ്ഥിതിഗതികള്‍ വഷളായതോടെ ജില്ലാ കളക്ടര്‍ താരാചന്ദ് മീണയും പോലീസ് സൂപ്രണ്ട് മനോജ് ചൗധരിയും സ്ഥലത്തെത്തി. അടുത്ത 24 മണിക്കൂറിലേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

English summary
Post in favor of Nupur Sharma; One hacked to death in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X