കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിന്ധ്യയെ കാണാനില്ല'; കലി പൂണ്ട് ബിജെപി നേതൃത്വം!! കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. തങ്ങൾക്ക് പാലം വലിച്ച് ബിജെപിയിലേക്ക് പോയ സിന്ധ്യയേയും 22 എംഎൽഎമാരേയും എന്ത് വിലകൊടുത്തും മുട്ട് കുത്തിക്കുമെന്നാണ് കോൺഗ്രസ് വെല്ലുവിളിച്ചിരിക്കുന്നത്. നിയസഭ തിരഞ്ഞെടുപ്പിനോളം പോന്ന പ്രചരണങ്ങൾ നടത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

ഇതിനോടകം തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗങ്ങൾ ചേർന്ന് കഴിഞ്ഞു. അതിനിടെ 'സിന്ധ്യയെ കാണാതായിരിക്കുന്നതാണ്' മധ്യപ്രദേശിൽ പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

 ഏറ്റവും വലിയ തിരിച്ചടി

ഏറ്റവും വലിയ തിരിച്ചടി

സമീപകാലത്ത് കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. 22 എംഎൽഎമാരേയും കൊണ്ടായിരുന്നു സിന്ധ്യ ബിജെപിയിലേക്ക് പോയത്. മാത്രമല്ല സിന്ധ്യയുടെ രാജിയ്ക്ക് പിന്നാലെ പ്രാദേശിക ഘടകങ്ങളിൽ നിന്നും നിരവധി പേർ ബിജെപിയിലെത്തി.

 പരാജയപ്പെടുത്തുമെന്ന്

പരാജയപ്പെടുത്തുമെന്ന്

അതുകൊണ്ട് തന്നെ കോൺഗ്രസിനെ ചതിച്ച സിന്ധ്യയേയും കൂട്ടരേയും ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്. ഇക്കുറി ഭോപ്പാലിൽ അല്ല മറിച്ച് ഗ്വാളിയാറിലാണ് കോൺഗ്രസിന്റെ വാർ റൂം എന്നതും ശ്രദ്ധേയമാണ്.

 ഗ്വാളിയാർ-ചമ്പൽ മേഖല

ഗ്വാളിയാർ-ചമ്പൽ മേഖല

തിരഞ്ഞെടുപ്പ് നടക്കുന്ന 25 ൽ 15 മണ്ഡലങ്ങളും സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളയാർ-ചമ്പൽ പ്രദേശത്താണ്. മേഖല കേന്ദ്രീകരിച്ച് കൊണ്ടാണ് കോൺഗ്രസും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. ഇവിടങ്ങളിലെ അതൃപ്തരായ ബിജെപി നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

 കാണാനില്ലെന്ന്

കാണാനില്ലെന്ന്

അതിനിടെ മധ്യപ്രദേശിൽ പോസ്റ്റർ രാഷ്ട്രീയവും കൊഴുക്കുകയാണ്. മുൻ ഗുണ എംപിയായ ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് മുൻ മുഖ്യൻ കമൽനാഥിനേയും മകനേയും കാണാനില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സിന്ധ്യയ്ക്കെതിരായ പോസ്റ്ററും വന്നിരിക്കുന്നത്.

പാരിതോഷികം പ്രഖ്യാപിച്ചു

പാരിതോഷികം പ്രഖ്യാപിച്ചു

കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോഴും സിന്ധ്യ ജനങ്ങൾക്കായി ഒന്നും ചെയ്തില്ല. കൊവിഡ് പ്രതിസന്ധി കാലത്തും ജനങ്ങൾക്ക് ഇടയിൽ പ്രവർത്തകാൻ സിന്ധ്യ തയ്യാറിയില്ല. സിന്ധ്യയെ കണ്ടെത്തുന്നവർക്ക് 5100 രൂപ പാരിതോഷികം നൽകും, എന്നായിരുന്നു പോസ്റ്റർ.

 പരാതി നൽകി ബിജെപി

പരാതി നൽകി ബിജെപി

സിന്ധ്യയുടെ കൊട്ടാരത്തിന് മുൻപിലെ ഗെയിറ്റിൽ സിദ്ധാർത്ഥി സുംഗ് രാജാവത് എന്നയാളാണ് പോസ്റ്റർ പതിപ്പിച്ചത്. അതേസമയം സംഭവം ചർച്ചയായതോടെ ബിജെപി പ്രവർത്തകർ എത്തി ഇത് നീക്കം ചെയ്തു. പിന്നാലെ ബിജെപി പ്രവർത്തകന്റെ പരാതിയിൽ രാജാവതിനെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്ത് പോലീസ്

അറസ്റ്റ് ചെയ്ത് പോലീസ്

സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായേക്കാവുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഐപിസി 188, 505 (1) (സി) വകുപ്പുകൾ പ്രകാരമാണ് രാജാവത്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ</a><a class=" title="'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ" />'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ

കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്

സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!

English summary
Poster against scindia by congress worker in gwalior
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X