കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പേസിഎം ചെയ്യൂ, മുഖ്യമന്ത്രിയെ സഹായിക്കൂ..'; ബൊമ്മെയ്‌ക്കെതിരെ കര്‍ണാടകയില്‍ പോസ്റ്റര്‍ പ്രചരണം

Google Oneindia Malayalam News

ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഏറ്റവും ഒടുവിലായി ബാസവരാജ് ബൊമ്മൈയുടെ ചിത്രമുള്ള 'പേസിഎം' പോസ്റ്ററുകള്‍ ബുധനാഴ്ച ബെംഗളൂരു നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇലക്ട്രോണിക് വാലറ്റായ പേടിഎമ്മിന്റെ പരസ്യങ്ങള്‍ക്ക് സമാനമാണ് ചിത്രം.

ക്യുആര്‍ കോഡിന് നടുവില്‍ ബസവരാജ് ബൊമ്മൈയുടെ മുഖചിത്രവും ഒപ്പം '40 % ഇവിടെ അംഗീകരിക്കുന്നു' എന്ന കുറിപ്പുമുണ്ട്. പൊതുകരാര്‍ നല്‍കുന്നതിലും സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനത്തിലും അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ ആക്രമണാത്മക പ്രചാരണം നടത്തുന്നതിനിടയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

1

പോസ്റ്ററിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ 'ഫോര്‍ട്ടി പേഴ്‌സന്റ് സര്‍ക്കാര ഡോട്ട് കോം' എന്ന വെബ്‌സൈറ്റിലേക്കാണ് എത്തുക. അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്‌സൈറ്റാണ് ഇത്. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്തു.

ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?

2

Image Credit: Twitter Video@Shailendra Bhojak

കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി ജെ പി സര്‍ക്കാരിനെതിരെ '40% അഴിമതി' ആരോപണങ്ങള്‍ ഉന്നയിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. അഴിമതി അറിയിക്കാന്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി) ഒരു ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറും (844 770 40 40) പുറത്ത് വിട്ടിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരമ്പരക്കാണ് കോണ്‍ഗ്രസ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍

3

കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി അഴിമതിക്കെതിരെ വീഡിയോ കാമ്പയിന്‍ ആരംഭിച്ചിരുന്നു. 40% സര്‍ക്കാര്‍, ബിജെപി എന്നാല്‍ അഴിമതി എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രചാരണം ഓരോ കര്‍ണാടകക്കാരേയും ബി ജെ പിക്കെതിരെ ശബ്ദമുയര്‍ത്താന്‍ സഹായിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു.

'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍

4

സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ടെന്‍ഡര്‍ തുകയുടെ 40 ശതമാനം ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും കൈക്കൂലിയായി വാങ്ങുന്നുവെന്ന കര്‍ണാടക കരാറുകാരുടെ ആരോപണത്തെ പരാമര്‍ശിച്ചാണ് '40 ശതമാനം സര്‍ക്കാര്‍' എന്ന പരിഹാസം ഉന്നയിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ സര്‍ക്കാരും ബി ജെ പിയും നിഷേധിച്ചു.

English summary
Posters of PayCM with Basavaraj Bommai's photograph surfaced in bengaluru city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X