രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; രാജ്യം ഗുരുതരാവസ്ഥയില്‍, കേന്ദ്രത്തിന് കത്തെഴുതി മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അവസ്ഥ ഗുരുതരമാണെന്നും. കല്‍ക്കരി വിതരണം കാര്യക്ഷമമാക്കിയിട്ടില്ലെങ്കില്‍ ഡല്‍ഹി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണമായും ഇരുട്ടിലേക്ക് നീങ്ങുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുന്നറിയിപ്പ് നല്‍കി. രാജ്യം മുഴുവന്‍ ഗുരുതരാവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നിരവധി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. നിലവിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ എല്ലാവരും ഒറ്റകെട്ടായി ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ഒഡീഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി തുടങ്ങി.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അടിയന്തര സാഹചര്യം ഉണ്ടാകുന്നത് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) നഗരത്തിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിലകൂടിയ ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉയര്‍ന്ന വിപണി നിരക്കില്‍ വാങ്ങേണ്ടി വരുമെന്ന് ഡല്‍ഹി വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരന്നു. അതേസമയം ഡല്‍ഹി സര്‍ക്കാരിന്റെ അവകാശവാദങ്ങളെ എതിര്‍ക്കുകയാണ് കേന്ദ്രം. ഡല്‍ഹിയിലെ ഏത് വൈദ്യുതി ആവശ്യവും നിറവേറ്റാന്‍ എന്‍ടിപിസിക്ക് ആവശ്യത്തിന് കല്‍ക്കരി സപ്ലൈകളുണ്ടെന്നും കൂടാതെ ഡിസ്‌കോമുകള്‍ക്ക് അവരുടെ ദാദ്രി പവര്‍ പ്ലാന്റില്‍ നിന്ന് വൈദ്യുതി ഷെഡ്യൂള്‍ ചെയ്യാമെന്നും കേന്ദ്രം കൂട്ടിചേര്‍ത്തു.
വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന ഭയം വേണ്ടെന്ന് കല്‍ക്കരി മന്ത്രാലയം പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷാ കല്‍ക്കരി വിതരണത്തിലെ പ്രതിസന്ധി സംബന്ധിച്ച് കല്‍ക്കരി മന്ത്രിയുമായും, ഊര്‍ജ മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. മിക്ക എന്‍ടിപിസി പ്ലാന്റും 50 മുതല്‍ 55 ശതമാനം കല്‍ക്കരി മാത്രമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി അതിന്റെ ഭൂരിഭാഗം വൈദ്യുതി വാങ്ങുന്നതും എന്‍ടിപിസിയില്‍ നിന്നാണ്. ഡല്‍ഹിയില്‍ എന്‍ടിപിസി 4000 മില്ല്യണ്‍ വാട്‌സ് വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്.
വിലകുറഞ്ഞ ഗ്യാസിന്റെ വിഹിതം കേന്ദ്രം അവസാനിപ്പിച്ചിരിക്കുകയാണ്. 'ഞങ്ങള്‍ അത് വാങ്ങണം, ഉല്‍പാദനച്ചെലവ് 17.50 പൗണ്ട് ആണ്, അത് സുസ്ഥിരമല്ല. കൂടാതെ, ഒരു യൂണിറ്റിന് 20 രൂപ ഉയര്‍ന്ന നിരക്കില്‍ പ്രതിസന്ധി കാരണം വൈദ്യുതി വാങ്ങാന്‍ ഞങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.
കേന്ദ്രം കല്‍ക്കരി പ്രതിസന്ധി നിഷേധിക്കുന്നതിന് പകരം അത് അംഗീകരിച്ച് പരിഹരിക്കുകയാണ് വേണ്ടത്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലെ കോവിഡ് -19 രണ്ടാം തരംഗത്തില്‍ ഞങ്ങള്‍ക്ക് ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍, അവര്‍ പറഞ്ഞത്, അത്തരം പ്രതിസന്ധിയില്ലെന്നാണെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. കല്‍ക്കരി പ്രതിസന്ധിയെ കുറിച്ച് അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ് പറഞ്ഞിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്ഥിതി പരിഹരിക്കാനാകും. ആവശ്യത്തിനുള്ള ഊര്‍ജം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും കല്‍ക്കരി നിറയ്ക്കുന്നുണ്ടെന്നും ധാരാളം റോളിംഗ് കല്‍ക്കരി സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം പിടിഐയോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര മന്ത്രിയുടെ പ്രസ്ഥാവന ഉത്തരവീത്തമില്ലായ്മയാണെന്ന് ജെയിന്‍ തുറന്നടിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ പ്രശ്‌നം സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പഞ്ചാബുള്‍പ്പെടെ പവര്‍കട്ട് നേരിടുകയാണെന്നും ജെയിന്‍ പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയില്ലെങ്കില്‍ യോഗി ആദിത്യനാഥ് പിന്നെന്തിനാണ് കേന്ദ്രത്തിന് കത്തെഴുതിയത്. രാജ്യത്ത് വൈദ്യുതി ക്ഷാമമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതൊരു പ്രശ്‌നമായി പരിഗണിക്കണം, എന്നാല്‍ മാത്രമെ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications