കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീല കണ്ണും ലെതർ ജാക്കറ്റുമിട്ട രാവണൻ, ഇത് തുർക്കി സ്വേച്ഛാധിപതി'; 'ആദിപുരുഷി'നെതിരെ ബിജെപി

Google Oneindia Malayalam News

ദില്ലി; രാമായണത്തെ ആസ്പദമാക്കി പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് എന്ന പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചാവിഷയം. 500 കോടി ബജറ്റിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയായികരുന്നു ഇത്. ചിത്രത്തിലെ വിഎഫ്എക്സ് ആണ് വലിയ പരിഹാസത്തിനും ട്രോളികൾക്കും വഴിവെച്ചത്.കാർട്ടൂൺ നിലവാരം പോലും വിഎഫ്എക്സിന് ഇല്ലെന്നാണ് പലരും വിമർശിക്കുന്നത്.

അതിനിടെ സിനിമയ്കെതിരെ ബിജെപിയും രംഗത്തെത്തി കഴിഞ്ഞു. സിനിമ രാമായണത്തേയും രാമനേയും തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആക്ഷേപമാണ് ബി ജെ പി വക്താവ് മാളവിക ഉയർത്തിയത്.

ഗവേഷണം ചെയ്യണമായിരുന്നുവെന്ന്

'വാല്‍മീകിയുടെ രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ, അല്ലെങ്കില്‍ ഇതുവരെ ലഭ്യമായ മറ്റ് രാമണയണ വ്യാഖ്യാനങ്ങളോ എങ്കിലും സംവിധായകനായ ഓം ഗവേഷണം ചെയ്യണമായിരുന്നുവെന്ന് മാളവിക പറഞ്ഞു. 'കുറഞ്ഞ പക്ഷം രാമായണത്തെ ആസ്പദമാക്കി നമ്മുടെ സിനിമകളെങ്കിലും സംവിധായകൻ പഠിക്കണമായിരുന്നു. നിരവധി കന്നഡ , തമിഴ്, തെലുങ്ക് സിനിമകൾ നമ്മുക്ക് ഉണ്ട്, അവയിലെല്ലാം എങ്ങനെയാണ് രാവണനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് കാണാൻ സാധിക്കും, അവർ പറഞ്ഞു.

അവസരം പോയാലും നോ പറയേണ്ടിടത്ത് പറയണമെന്ന് പൊന്നമ്മ ബാബു: വണ്ണത്തെക്കുറിച്ച് പറഞ്ഞാല്‍ ചോദ്യം ചെയ്യുംഅവസരം പോയാലും നോ പറയേണ്ടിടത്ത് പറയണമെന്ന് പൊന്നമ്മ ബാബു: വണ്ണത്തെക്കുറിച്ച് പറഞ്ഞാല്‍ ചോദ്യം ചെയ്യും

നടപടി അങ്ങേയറ്റം വിഷമിക്കുന്നതാണ്


'സംവിധായകന്റെ നടപടി അങ്ങേയറ്റം വിഷമിക്കുന്നതാണ് . രാവണൻ എങ്ങനെയുണ്ടെന്ന് മനസിലാക്കാൻ 'ഭൂകൈലാസ'ത്തിലെ എൻ‌ടി രാമറാവുവിനെയോ ഡോ രാജ്കുമാറിനെയോ ഒക്കെ ഒന്ന് സംവിധായകൻ വിശദമായി പഠിക്കമായിരുന്നു. ആദിപുരുഷിലെ രാവണൻ ഒരിക്കലും ഇന്ത്യക്കാരനായി തോന്നുന്നില്ല, നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്.നമ്മുടെ ചരിത്രമാണ് അവർ സിനിമയാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവർക്ക് എന്തും ചെയ്യാനാകില്ല.

എന്നത് നമ്മൾ എന്തായിരുന്നു എന്നതാണ്


'രാമയണം എന്നത് നമ്മൾ എന്തായിരുന്നു എന്നതാണ്. അത് നമ്മുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു സംവിധായകന് ഇത്രമാത്രം നിസാരമായി ഇതിനെ ചിത്രീകരിക്കാനാകില്ല. ഈ ദുർവ്യാഖ്യാനത്തിൽ താൻ അതീവ ദുഃഖിതയാണ്', മാളവിക പറഞ്ഞു.

'ചില പരട്ടകൾ അങ്ങനെ പറയും'; ഹൃദയം പൊളിച്ച് കാണിച്ചാലും കാശ്മീരി മുളകാണെന്ന് പറഞ്ഞാൽ ';സുരേഷ് ഗോപി'ചില പരട്ടകൾ അങ്ങനെ പറയും'; ഹൃദയം പൊളിച്ച് കാണിച്ചാലും കാശ്മീരി മുളകാണെന്ന് പറഞ്ഞാൽ ';സുരേഷ് ഗോപി

ഒരുപക്ഷെ തുർക്കി സ്വേച്ഛാധിപതിയായിരിക്കാം

'ലങ്കയില്‍ നിന്നുള്ള ശിവഭക്ത ബ്രാഹ്മണനായ രാവണന്‍ 64 കലകളില്‍ പ്രാവീണ്യം നേടിയിരുന്നു. വൈകുണ്ഠം കാവല്‍ നിന്ന ജയ, ആണ് ശാപത്താൽ രാവണനായി അവതരിച്ചത്. ഇത് ഒരുപക്ഷെ തുർക്കി സ്വേച്ഛാധിപതിയായിരിക്കാം, എന്തായാലും രാവണനല്ല, രാമായണത്തെ ചരിത്രത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് ബോളിവുഡ് അവസാനിപ്പിക്കണം, ട്വീറ്റിൽ മാളവിക പറഞ്ഞു.

ഹിന്ദുവിശ്വാസത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ച്

അതേസമയം മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും സിനിമയ്ക്കെതിരെ രംഗത്തെത്തി. 'ആദിപുരുഷ് എന്ന സിനിമയെ കുറിച്ച് ഞങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. ഹിന്ദുവിശ്വാസത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തുന്നത് ശരിയല്ല. ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ഓം റൗത്തിന് കത്തെഴുതും', നരേഷ് പറഞ്ഞു.

ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്

English summary
Prabhas saif alikhan movie Adipurush; BJP Against Ravana's portrayal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X