കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി പരാമര്‍ശം, പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കേസെടുക്കും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കെതിരെ നടപടി എടുക്കുന്നത്. നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നതാണെന്ന് പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു.

1

പോലീസിന് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎല്‍ കാന്തറാവു പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിന് മോശമായ സംഭാവന നല്‍കുന്ന ബാബറി മസ്ജിദ് തകര്‍ത്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം. മസ്ജിദിന്റെ മുകളില്‍ താന്‍ എത്തിയ ശേഷമാണ് അത് തകര്‍ത്തതെന്നും അവര്‍ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ അഭിമാന നിമിഷമായിരുന്നു അന്ന്. ഞങ്ങളത് തകര്‍ത്തു. മസ്ജിദിന്റെ മുകളില്‍ എത്തിയപ്പോള്‍ എനിക്ക് അഭിമാനം തോന്നിയിരുന്നു. ദൈവം ഇത്തരമൊരു അവസരം തന്നതില്‍ ഞാന്‍ അനുഗ്രഹീതനാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. അതേസമയം താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അയോധ്യയില്‍ രാമക്ഷേത്രം താന്‍ നിര്‍മിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധയ്ക്ക് ശ്രമിച്ചുവെന്നാണ് പ്രഗ്യാ സിംഗിനെതിരെയുള്ള കേസ്. കടുത്ത നടപടി തന്നെ അവര്‍ക്കെതിരെ ഉണ്ടാവുമെന്നാണ് സൂചന. എന്നാല്‍ ഈ വിഷയത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരെയുള്ള പ്രഗ്യാ സിംഗിന്റെ പ്രസ്താവന ബിജെപി നേതൃത്വം അപലപിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബോക്‌സിംഗ് താരം വിജേന്ദര്‍ കോണ്‍ഗ്രസില്‍.....സൗത്ത് ദില്ലിയില്‍ സ്ഥാനാര്‍ത്ഥിയാവുംബോക്‌സിംഗ് താരം വിജേന്ദര്‍ കോണ്‍ഗ്രസില്‍.....സൗത്ത് ദില്ലിയില്‍ സ്ഥാനാര്‍ത്ഥിയാവും

English summary
pragya singh thakur to face charges for babri remark fir ordered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X