ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്; നിലവാരം കുറഞ്ഞ പരാമർശം, ഇത്രയും തരംതാഴാമോ?

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചെന്നൈ: കേന്ദ്ര മന്ത്രി ആനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. ഒരാള്‍ മതേതരവാദിയാണ് എന്നതിന് സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്ന് അര്‍ഥമില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് പ്രതികരിച്ചിരിക്കുന്നത്. 'മതേതരര്‍ക്ക് അറിയില്ല അവരുടെ രക്തം ഏതാണെന്ന്. നമ്മള്‍ മതേതരര്‍ എന്ന് പറയാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്, നമ്മള്‍ അത് പറയുകയും ചെയ്യും. ഭരണഘടന പലപ്പോഴും ഭേദഗതി ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം, നമ്മളും അത് ഭേദഗതി ചെയ്യും. അതിനാണ് നമ്മള്‍ അധികാരത്തില്‍ വന്നിരിക്കുന്നത്' എന്നതായിരുന്നു ആനന്ത് ഹെഗ്ഡെയുടെ പ്രസ്താവന.

  ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഭരണഘടനയില്‍നിന്ന് സെക്കുലര്‍ എന്ന വാക്ക് മാറ്റുമെന്ന പ്രസ്താവന നടത്തിയത്. തൊഴില്‍, നൈപുണ്യവികസന സഹമന്ത്രിയാണ് ആനന്ദ് ഹെഗ്‌ഡേ. ഒരാളുടെ മാതൃത്വത്തേയും പിതൃത്വത്തേയും കുറിച്ച് പരാമര്‍ശം നടത്തുക വഴി ഒരു ജനപ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും തരണം താഴാന്‍ കഴിയുക എന്ന് പ്രകാശ് രാജ് ചോദിക്കുന്നു. മനുഷ്യജീവിയുടെ രക്തം ഒരാളുടെ ജാതിയോ മതവിശ്വാസമോ നിര്‍ണയിക്കുന്നില്ലെന്നും പ്രകാശ് രാജ് പറയുന്നു.

  നിലവാരം കുറഞ്ഞ പരാമർശം

  നിലവാരം കുറഞ്ഞ പരാമർശം

  വ്യത്യസ്ത മതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് മതനിരപേക്ഷത. അല്ലാതെ ഒരാള്‍ മതേതരവാദിയായാല്‍ അയാള്‍ക്ക് ഒരു മതമോ വിശ്വാസമോ പാടില്ല എന്ന് അർത്ഥമില്ലെന്നും പ്രകാശ് രാജ് പറയുന്നു. മതനിരപേക്ഷരായ മനുഷ്യരുടെ മാതൃത്വത്തേയും പിതൃത്വത്തേയും രക്തബന്ധത്തേയും കുറിച്ച് നിങ്ങള്‍ നിലവാരം കുറഞ്ഞ പരാമര്‍ശമാണ് നടത്തിയതെന്നും പ്രകാശ് രാജ് ആരോപിക്കുന്നു.

  മതേതരർക്ക് അവരുടെ രക്തമേതെന്ന് അറിയില്ല

  മതേതരർക്ക് അവരുടെ രക്തമേതെന്ന് അറിയില്ല

  ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഭരണഘടനയില്‍നിന്ന് സെക്കുലര്‍ എന്ന വാക്ക് മാറ്റുമെന്ന പ്രസ്താവന നടത്തിയത്. ‘മതേതരര്‍ക്ക് അറിയില്ല അവരുടെ രക്തം ഏതാണെന്ന്. നമ്മള്‍ മതേതരര്‍ എന്ന് പറയാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്, നമ്മള്‍ അത് പറയുകയും ചെയ്യും. ഭരണഘടന പലപ്പോഴും ഭേദഗതി ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം, നമ്മളും അത് ഭേദഗതി ചെയ്യും. അതിനാണ് നമ്മള്‍ അധികാരത്തില്‍ വന്നിരിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

  തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

  തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

  അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ തന്നെയാണ് ആനന്ദ് ഹെഗ്‌ഡേ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നതും. തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസാണ് നിലവില്‍ കര്‍ണാടക ഭരിക്കുന്നത്.

  വിവാദ പ്രസ്താവന ഇതാദ്യമല്ല

  വിവാദ പ്രസ്താവന ഇതാദ്യമല്ല

  ആനന്ദ് ഹെഗ്‌ഡെ ഇതാദ്യമായല്ല വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ ഇസ്ലാം മതത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കര്‍ണാടകയില്‍ സര്‍ക്കാര്‍ നടത്തിയ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന പരസ്യ നിലപാട് എടുത്തതും ഹെഗ്ഡയെ വിവാദത്തിലാക്കിയിരുന്നു. മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്. കർണാടകയിൽ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ എന്നാണ് ആരോപണം.

  English summary
  Responding to Union Minister of State Anantkumar Hegde’s remark that the BJP will soon change the Constitution, actor Prakash Raj accused him of inciting hate and said that secularism was about “respecting and accepting diverse religions”.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more