കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വൈറസുകളേക്കാള്‍ വിഷമുള്ള മനുഷ്യ വൈറസുകള്‍' ഡിവൈഎഫ്‌ഐക്കെതിരെ പ്രതിഭ എംഎല്‍എ

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തില്‍ ഇന്നലെ മാത്രം 21 പേര്‍ക്കായിരുന്നു കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ എട്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കൊല്ലത്ത് രണ്ട് പേര്‍ക്കും തീരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗ വ്യാപനത്തിനായി ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെ പ്രാദേശിക നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

കൊറോണ കാലത്ത് മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലയെന്ന ആരോപണവുമായി കായംകുളം എംഎല്‍എ യു പ്രതിഭക്കെതിരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഒരു ജനപ്രതിനിധി ഫോണിലൂടേയും സാമൂഹ്യമാധ്യമങ്ങളിലൂടേയും സഹായമെത്തിക്കുകയല്ല വേണ്ടത് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്നായിരുന്നു വിമര്‍ശനം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രതിഭ എംഎല്‍എ.

പ്രതിഭ എംഎല്‍എ

പ്രതിഭ എംഎല്‍എ

വൈറസുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലിറങ്ങിയിട്ടുണ്ടെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതിയാണ് നടപ്പിലാക്കുന്നതെന്നും തന്റെ മണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്നും പ്രതിഭ എംഎല്‍എ പ്രതികരിച്ചു. കമ്മ്യൂണിറ്റി കിച്ചന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ടെന്നും മനുഷ്യ വൈറസുകളെയെല്ലാം പുച്ഛത്തോടെ തള്ളി കളയുകയാണെന്നും അവര്‍ പ്രതികരിച്ചു.

സിപിഐ

സിപിഐ

വിഷയത്തില്‍ പ്രതികരണവുമായി പാര്‍ട്ടിയും രംഗത്തെത്തി. കായംകുളം നഗരസഭ ചെയര്‍മാനുമായുള്ള ശീതകാല സമരത്തിന്റെ ഭാഗമായാണ് ഇത്തരം വിമര്‍ശനങ്ങള്‍ എന്നാണ് പാര്‍ട്ടി വിശദീകരണം. സംഭവത്തില്‍ ജില്ലാ പാര്‍ട്ടി നേതൃത്വം ഇടപെടുകയും ഡിവൈഎഫ് ഐ നേതാക്കളോട് വിശദീകരണം ആവശശ്യപ്പെടുകയും ചെയ്തിരുന്നു.

 ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സാജിത് ഷാജഹാനായിരുന്നു എംഎല്‍എക്കെതിരെ രംഗത്തെത്തിയത്. ഫോണിലൂടേയും സാമൂഹ്യമാധ്യമങ്ങളിലൂടേയും സഹായമെത്തിക്കുകയല്ല വേണ്ടത് ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് നേരിട്ട് പരിഹരിക്കുന്നതാണ് ജനപ്രതിനിധിയുടെ വിജയമെന്നായിരുന്നു ഫേസ് ബുക്കില്‍ കുറിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് എംഎല്‍എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Why kerala model become popular in world?
 ഫേസ്ബുക്ക്

ഫേസ്ബുക്ക്

എംഎല്‍എ വീട്ടിലിരുന്നോളൂ, പക്ഷെ ഓഫീസ് തുറക്കേണ്ടതുണ്ട്. ഫോണിലൂടേയും സോഷ്യല്‍മീഡിയയിലൂടെയും സഹായമെത്തിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. കായംകുളത്തെ ജനതയ്ക്ക് എന്ത് ആവശ്യത്തിനും കയറി ചെല്ലാന്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ ഓഫീസ് തുറന്ന് കൊടുക്കുന്നത് കൊണ്ട് സഹായമെത്തുന്നു. മെഡിക്കല്‍ സ്‌റ്റോറുകളുടെ പേരുകള്‍ കായംകുളം നിവാസികള്‍ക്കറിയാം എന്നാല്‍ സൗജന്യമായി മരുന്നെത്തിക്കുന്നിടത്താണ് ജനപ്രതിനിധിയുടെ വിജയമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

English summary
Prathibha Hari MLA Slams DYFI In Kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X