കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സര്‍വ്വേ;രാജസ്ഥാനില്‍ ബിജെപി ജയിക്കും?

  • By Meera Balan
Google Oneindia Malayalam News

BJP
ജയ്പ്പൂര്‍: രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രീ-പോള്‍ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നു. സിഎന്‍എന്‍-ഐബിഎന്‍, ദ വീക്ക്, സിഎസ്ഡിഎസ് എന്നിവ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ബിജെപിയ്ക്ക് മുന്‍തൂക്കം ലഭിച്ചത്. അഴിമതിയും, സാധനങ്ങളുടെ വിലക്കയറ്റവുമാണ് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടിയായത്.

200 അംഗ നിയമ സഭയില്‍ 115 മുതല്‍ 125 സീറ്റ് വരെ ബിജെപി നേടുകയും അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ഭരണത്തിലേറുമെന്നുമാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 60 മുതല്‍ 80 സീറ്റുകള്‍ മാത്രമേ ലഭിയ്ക്കാനിടയുള്ളൂവെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ബിഎസ്പിയ്ക്ക് നാല് മുതല്‍ എട്ട് സീറ്റ് വരെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 8 മുതല്‍ 12 സീറ്റ് വരെ ലഭിയ്ക്കുമെന്നാണ് സര്‍വ്വേ സൂചിപ്പിയ്ക്കുന്നത്.

2008 നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് 96 സീറ്റും ബിജെപിയ്ക്ക് 78 സീറ്റുമാണ് ലഭിച്ചത്. 14 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതും, സാധനങ്ങളുടെ വില കുതിച്ചുയരുന്നതുമാണ് അശോക് ഗെഹ്ലോകിനെ ജനങ്ങളുടെ അപ്രീതിയ്ക്ക് ഇടയാക്കിയത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി അംഗവുമായ വസുന്ധര രാജേയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനും സര്‍വ്വേയില്‍ മുന്‍ഗണന. 43 ശതമാനം പേരും വസുന്ധര മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിയ്ക്കുന്നത്.

English summary
The survey shows the BJP returning to power with 115-125 seats in the 200-member Assembly while the ruling Congress is expected win just 60-68 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X