കൂടുതല്‍ പേരുകളുമായി പ്രീതി സിന്റ
മുംബൈ: മുന്‍ കാമുകന് നെസ് വാഡിയയ്ക്കെതിരായ പീഡനക്കേസില്‍ ബോളിവുഡ് നടി പ്രീതി സിന്റ പോലീസിന് കൂടുതല്‍ പേരുകള്‍ കൈമാറി. വാഡിയ തന്നോട് അപമര്യാദയായി പെരുമാറുന്നത് കണ്ട കൂടുതല്‍ ആളുകളുടെ വിവരമാണ് നടി പോലീസിന് നല്‍കിയത്. ഇവരെ സാക്ഷികളായി ചേര്‍ത്ത് പോലീസ് മൊഴിയെടുത്തേക്കും.
മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ രാകേശ് മരിയയെ കണ്ടാണ് പ്രീതി സിന്റ വിവരങ്ങള്‍ നല്‍കിയത്. സിന്റ പോലീസിനോട് പറഞ്ഞ സാക്ഷികളില്‍ ആറ് പേര് വിദേശികളാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് രാജ്യം വിടാനുള്ള അനുമതി നല്‍കണമെന്നും താരം പോലീസിനോട് ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് രാജ്യം വിടാന്‍ പോലീസ് അനുവാദമില്ലെന്ന് കമ്മീഷണര്‍ നടിയോട് പറഞ്ഞിട്ടുണ്ട്.

ക്യാമറയില്‍ ഒന്നുമില്ല
നിരവധി തവണ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പ്രീതി സിന്റ ആരോപിക്കുന്നത് പോലെയുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.

എന്നാല്‍ സാക്ഷികളുണ്ട്
നെസ് വാഡിയ പ്രീതി സിന്റയെ അപമാനിക്കുന്നത് കണ്ട സാക്ഷികളുണ്ട്. താരത്തിന്റെ കയ്യില്‍ മുറിവേറ്റത് കണ്ടു എന്ന് വരെ അയല്‍വാസി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

പുതിയ സാക്ഷികള്‍
മുംബൈ പോലീസ് കമ്മീഷണറെ കണ്ട പ്രീതി സിന്റ പുതിയ സാക്ഷികളെ ചേര്‍ക്കാനുള്ള അപേക്ഷയും നല്കി. അമ്മയ്ക്കൊപ്പമാണ് താരം പോലീസ് കമ്മീഷണറെ കാണാനെത്തിയത്.

ഒമ്പത് സാക്ഷികള്‍
കേസില്‍ ഇതേവരെ ഒമ്പത് സാക്ഷികളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. കേസില്‍ പോലീസ് അന്വേഷണം നടക്കുകയാണ്

പരാതി പിന്‍വലിക്കില്ല
പ്രീതി സിന്റ പരാതി പിന്‍വലിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാകേശ് മരിയ തള്ളിക്കളഞ്ഞു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications