Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒത്തുകളിയും പീഡനവും; ഐപിഎല്‍ എന്ത് കളിയാണ്?

മുംബൈ: മുന്‍ കാമുകന്‍ നെസ് വാഡിയയ്‌ക്കെതിരെ ബോളിവുഡ് താരം പ്രീതി സിന്റ നല്‍കിയ പരാതിയില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ താരങ്ങളില്‍ നിന്നും പോലീസ് മൊഴിയെടുക്കും. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ടീമിന്റെ ഉമസ്ഥരാണ് പ്രീതി സിന്റയും നെസ് വാഡിയയും. മാത്രമല്ല, പഞ്ചാബ് കിംഗ്‌സ് ഇലവന്‍ - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെയാണ് മുംബൈ സ്റ്റേഡിയത്തില്‍ വെച്ച് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്.

ഐ പി എല്‍ സി ഇ ഒ സുന്ദര്‍ രാമന്‍ അടക്കമുള്ള ഓഫിഷ്യലുകള്‍ക്കും പോലീസ് ഇത് സംബന്ധിച്ച് എഴുതിയിട്ടുണ്ട് എന്നാണ് അറിയുന്നത്. പരാതിയില്‍ പ്രീതി സിന്റ പരാമര്‍ശിച്ചിട്ടുള്ള രണ്ട് സാക്ഷികളില്‍ നിന്നും ചൊവ്വാഴ്ച അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും. സംഭവം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും കോര്‍പറേറ്റ് ബോക്‌സില്‍ പ്രീതി സിന്റയ്‌ക്കൊപ്പം ഉണ്ടായിരുന്നത്രെ.

preity-zinta

പ്രീതി സിന്റ ഇപ്പോള്‍ അമേരിക്കയിലാണ്. എത്രയും വേഗം നാട്ടിലെത്താനും പോലീസിന് മൊഴി നല്‍കാനും അന്വേഷണ സംഘം പ്രീതി സിന്റയോട് ഈ മെയിലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീതി സിന്റയും നെസ് വാഡിയയും തമ്മില്‍ നടത്തിയ ഈ മെയില്‍ സംഭാഷണങ്ങളും പോലീസ് പരിശോധിക്കും. അതെസമയം സി സി ടി വി ദൃശ്യങ്ങളില്‍ വിവാദ ദൃശ്യങ്ങള്‍ കാണാനില്ല എന്നത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ ഐ പി എല്‍ ക്രിക്കറ്റിന് നാണക്കേടായി ഒത്തുകളി വിവാദമാണ് ഉണ്ടായിരുന്നത്. മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് അടക്കം നാല് കളിക്കാരെ ഇതേത്തുടര്‍ന്ന് ബി സി സി ഐ വിലക്കിയിരുന്നു. ഒത്തുകളിക്കേസ് ഇപ്പോള്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക കമ്മീഷന്‍ അന്വേഷിക്കുകയാണ്. അതിനിടെയാണ് ടീമുടമകളില്‍ ഒരാള്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ് മറ്റൊരു ഉടമ രംഗത്തുവന്നിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+