കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യശ്വന്ത് സിന്‍ഹ ജയിക്കില്ല; പ്രതിപക്ഷത്ത് വിള്ളല്‍, ജെഎംഎം ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേക്കും

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നിരയില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊല്ലി പ്രശ്‌നങ്ങള്‍. സിപിഐ പരസ്യമായി എതിര്‍ത്തതിന് പിന്നാലെ യശ്വന്ത് സിന്‍ഹയെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കൈവിടുമെന്നാണ് സൂചന. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അധ്യക്ഷനായ സമിതിയാണ് യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചത്. അവര്‍ തന്നെയാണ് ഇപ്പോള്‍ എതിര്‍ക്കുന്നത്. നിലപാട് പുനപ്പരിശോധിക്കാനാണ് ജെഎംഎം തീരുമാനിച്ചിരിക്കുന്നത്. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡിഎയുടെ ദ്രൗപതി മുര്‍മു ദളിത് സ്ഥാനാര്‍ത്ഥിയാണ്. ജെഎംഎമ്മിന്റെ ആശയങ്ങളുമായി കൂടുതല്‍ ചേര്‍ന്ന് പോകുന്നത് മുര്‍മുവാണ്.

1

'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു

അവരുടെ പശ്ചാത്തലം പിന്തുണയ്ക്കുന്നതിന് പ്രധാന ഘടകമായിട്ടുണ്ട്. ജെഎംഎമ്മില്‍ നിന്ന് കടുത്ത സമ്മര്‍ദം ഹേമന്ദ് സോറനുണ്ട്. മുന്‍ ബിജെപി നേതാവും സംഘ് അനുഭാവവുമുള്ളയാളാണ് യശ്വന്ത് സിന്‍ഹയെന്ന് പ്രതിപക്ഷത്തിന് മൊത്തത്തില്‍ അറിയാം. അതുകൊണ്ട് തന്നെ വലിയ പിന്തുണ പല പാര്‍ട്ടികള്‍ക്കുമില്ല. ആരും നേതാവാനില്ല എന്ന ഘട്ടത്തിലാണ് ഈ യശ്വന്ത് സിന്‍ഹ വന്നിരിക്കുന്നത്. അടുത്ത രാഷ്ട്രപതിയാവാന്‍ എന്തായാലും സാധ്യത മുര്‍മുവിനാണ്. പ്രതിപക്ഷ നിരയില്‍ നിന്ന് തന്നെ പലരും ക്രോസ് വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ ബിജെപി സ്‌കോര്‍ ചെയ്തു എന്ന് വേണം പറയാന്‍.

എന്‍ഡിഎയുടെ നീക്കം ജെഎംഎമ്മിന് എതിര്‍ക്കാന്‍ പറ്റാത്തതായി പോയി. ഒന്നാമത്തെ കാര്യം ജാര്‍ഖണ്ഡില്‍ ആദിവാസി വോട്ടുകളില്‍ നിന്നാണ് ജെഎംഎം ജയിക്കുന്നത്. അതുകൊണ്ട് മുര്‍മുവിനെ തള്ളാനാവില്ല. ആദിവാസി വിരുദ്ധ പാര്‍ട്ടിയായി കാണാന്‍ ഹേമന്ദ് സോറന്‍ ആഗ്രഹിക്കുന്നില്ല. ചരിത്രത്തില്‍ ആദ്യമായി ആദിവാസിയെ രാഷ്ട്രപതിയാക്കാനുള്ള സാധ്യതയാണ് എന്‍ഡിഎ മുന്നോട്ട് വെച്ചത്. ഇതിനെ എതിര്‍ത്ത് ആ ചരിത്ര നിമിഷത്തെ എതിര്‍ത്തു എന്ന ചീത്തപ്പേര് സമ്പാദിക്കേണ്ടെന്നാണ് ജെഎംഎം നേതൃത്വം കരുതുന്നത്. ഇതിനോടകം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരോടും അവര്‍ക്ക് തന്നെ വോട്ട് ചെയ്യാനാണ് നിര്‍ദേശം.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വളരെ ഈസിയായി ദ്രൗപതി മുര്‍മു വിജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയും അവര്‍ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യം പുനപരിശോധിക്കാന്‍ ജെഎംഎം യോഗം ചേരുന്നുണ്ട്.

ഹേമന്ദ് സോറന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല. കാരണം അവര്‍ക്ക് അനുകൂലമാണ് കാര്യങ്ങള്‍. ആദിവാസി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നത് പാര്‍ട്ടിയുടെ താല്‍പര്യങ്ങളിലൊന്നാണ്. ജെഎംഎം തീര്‍ച്ചയായും മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് നേതാക്കള്‍ പറയുന്നു. മുര്‍മു വരുന്നത് മയൂര്‍ബഞ്ച് ജില്ലയില്‍ നിന്നാണ്. അത് ഒഡീഷയിലാണ്. ഹേമന്ദിന്റെ ഭാര്യ കല്‍പ്പനയും ഇതേയിടത്ത് നിന്നാണ് വരുന്നത്.

ആഭ്യന്തരം എന്‍സിപിയുടെ കൈവശം, എംഎല്‍എമാര്‍ മുങ്ങിയത് അറിഞ്ഞില്ല, കട്ടക്കലിപ്പില്‍ ശരത് പവാര്‍ആഭ്യന്തരം എന്‍സിപിയുടെ കൈവശം, എംഎല്‍എമാര്‍ മുങ്ങിയത് അറിഞ്ഞില്ല, കട്ടക്കലിപ്പില്‍ ശരത് പവാര്‍

English summary
president election 2022: jmm may change their stance, may support droupati murmu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X