
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ദ്രൗപതി മുര്‍മുവിന് വന്‍ മുന്നേറ്റം, സിൻഹ ഏറെ പിന്നിൽ
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് വന്‍ മുന്നേറ്റം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ ഏറെ പിന്നിലാക്കിയാണ് ദ്രൗപതി മുര്‍മുവിന്റെ ലീഡ്. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ സാധുവായത് 748 വോട്ടുകളാണ്. അതില്‍ 540 വോട്ടുകളും ദ്രൗപതി മുര്‍മു നേടി. യശ്വന്ത് സിന്‍ഹയ്ക്ക് 204 എംപിമാരുടെ വോട്ടുകള്‍ മാത്രമേ സ്വന്തമാക്കാനായുളളൂ.
ആദ്യ റൗണ്ട് എണ്ണിയതില്‍ 15 വോട്ടുകള്‍ അസാധുവായി. 5.23 ലക്ഷമാണ് എംപിമാരുടെ വോട്ട് മൂല്യം. 3,78,000 ആണ് ദ്രൗപതി മുര്‍മുവിന് ലഭിച്ച വോട്ട് മൂല്യം. അതേസമയം യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ച വോട്ട് മൂല്യം 145600 ആണ്. രാവിലെ 11 മണിയോടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30ന് വോട്ടെണ്ണി തുടങ്ങി. വൈകിട്ട് 4 മണിയോടെ ഫലം അറിയാം.
ഞാന്‍ ഇന്ദിരയുടെ മരുമകളാണ്; ഇഡിയുടെ ചോദ്യം ചെയ്യലിന് മുമ്പ് വൈറലായി സോണിയയുടെ പഴയ വീഡിയോ
ദ്രൗപതി മുര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പാണ്. ഔദ്യോഗിക ഫലം വന്നതിന് ശേഷം തീന്‍ മുക്തി മാര്‍ഗിലുളള താല്‍ക്കാലിക വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രൗപതി മുര്‍മുവിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്രൗപതി മുര്‍മുവിന്റെ വിജയം ആഘോഷിക്കാനുളള തയ്യാറെടുപ്പുകള്‍ ബിജെപിയും തുടങ്ങിക്കഴിഞ്ഞു. രാജ്പഥിലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്നും റോഡ് ഷോ ആണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.
ബിജെപിയുടെ വിജയാഘോഷ യാത്രത്തില്‍ പ്രമുഖ നേതാക്കള്‍ അടക്കം പങ്കെടുത്തേക്കും. മാത്രമല്ല ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളും വിജയാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. ദ്രൗപതി മുര്‍മുവിന്റെ ജന്മനാടായ ഒഡിഷയിലെ രൈരംഗ്പൂരും ആഘോഷത്തിലാണ്. 20,000 മധുരപലഹാരങ്ങളാണ് നാട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല നൃത്തവും വിജയറാലിയുമൊക്കെയായി പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് നാട്. ഒഡിഷയിലെ ദളിത് വിഭാഗത്തില്‍ നിന്നുളള നേതാവായ ദ്രൗപതി മുര്‍മു മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കൂടിയാണ്. ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ പ്രതിപക്ഷത്തെ പിളര്‍ക്കുക എന്ന ലക്ഷ്യം ബിജെപി നേടിയെടുത്തു. 34 പാര്‍ട്ടികള്‍ യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ 44 പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ അറിയിച്ചത്.