കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയ്ക്ക് തിരിച്ചടി; 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി രാഷ്ട്രപതി അംഗീകരിച്ചു

മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പദവിയാണ് ഇവര്‍ വഹിച്ചിരുന്നത്. എം.എല്‍.എ ആയിരിക്കേ പ്രതിഫലം പറ്റുന്ന മറ്റ് പദവികള്‍ വഹിച്ചതിനേ തുടര്‍ന്നായിരുന്നു നടപടി.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇരട്ടപദവി വഹിച്ചെന്ന പേരിൽ 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഇതോടെ ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാരെയാണ് അയോഗ്യരായത്. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പദവിയാണ് ഇവര്‍ വഹിച്ചിരുന്നത്. എം.എല്‍.എ ആയിരിക്കേ പ്രതിഫലം പറ്റുന്ന മറ്റ് പദവികള്‍ വഹിച്ചതിനേ തുടര്‍ന്നായിരുന്നു നടപടി.

kejeriwal

മാതാ അമൃതാനന്ദമയി ഒന്നാം നമ്പര്‍ മതമാഫിയ, ആർഎസ്എസിന് ആൾദൈവങ്ങളോട് പ്രീതി, തുറന്നടിച്ച് മുന്‍ ബൗദ്ധിക് പ്രമുഖ്മാതാ അമൃതാനന്ദമയി ഒന്നാം നമ്പര്‍ മതമാഫിയ, ആർഎസ്എസിന് ആൾദൈവങ്ങളോട് പ്രീതി, തുറന്നടിച്ച് മുന്‍ ബൗദ്ധിക് പ്രമുഖ്

നിയമസഭയിൽ 67 പേരുടെ ഭൂരിപക്ഷമുണ്ടായിരുന്ന ആംആദ്മി സർക്കാരിന് അംഗസംഖ്യ 46 ായി കുറഞ്ഞു. അതേസമയം ഇപ്പോഴത്തെ നടപടി സർക്കാരിനെ കാര്യമായി ബാധിക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തങ്ങളുടെ വാദം കേൾക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് ആംആദ്മി അഭിപ്രായപ്പെട്ടു. കൂടാതെ തങ്ങള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലന്നും കമ്മീഷന്‍ ധൃതി പിടിച്ചെടുത്ത തീരുമാനമാണിതെന്നും എഎപി കൂട്ടിച്ചേർത്തു.

ട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

ദില്ലി ഗതാഗത മന്ത്രി കൈലാശ് ഗെഹ്ലോട്ട് ഉൾപ്പെടെ 20 എംഎൽഎമാരെയാണ് വെള്ളിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്. ഭരണഘടന പദവി വഹിക്കുന്നതിനു പുറമേ പാർലമെന്റ് സെക്രട്ടറിയുടെ പദവിയും സർക്കാർ‌ ശമ്പളവും ,വാഹനം, യാത്രബത്ത, തുടങ്ങിയ ഇരട്ട ആനുകൂല്യങ്ങളും ലഭിക്കുന്ന പദവി വഹിച്ചുവെന്ന പരാതിയെ തുടർന്നാണ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ കമ്മീഷന്റെ തീരുമാനത്തിനെതിരെ എഎപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ കോടതി തയ്യാറയിരുന്നില്ല. ഇതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കാനിരകിക്കെയാണ് രാഷ്ട്രപതിയുടെ തീരുമാനം വന്നത്.

 ഉദയകുമാർ കേസ്; കട്ടിലും കമ്പിയും കൊണ്ടുവന്നത് സായുധസേന ക്യാമ്പിൽ നിന്ന്, പോലീസുകാരന്റെ മൊഴി ഉദയകുമാർ കേസ്; കട്ടിലും കമ്പിയും കൊണ്ടുവന്നത് സായുധസേന ക്യാമ്പിൽ നിന്ന്, പോലീസുകാരന്റെ മൊഴി

English summary
President Kovind approves EC's recommendation to disqualify 20 AAP MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X