കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബര്‍ ഏഴിന് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം, മുന്നറിയിപ്പുമായി ബിജെപി നേതാവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം പരിധി വിടുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ ഒരു വീട്ടുവീഴ്ച്ചയ്ക്കും ഇത് വരെ തയ്യാറായിട്ടില്ല. അതേസമയം ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന്് ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധി ഉയര്‍ന്ന് വന്നിരിക്കുകയാണ്.

സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസും സജീവമാക്കിയിരിക്കുകയാണ്. എന്‍സിപി ഒരുവശത്ത് പ്രതിപക്ഷത്തിരിക്കും എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ഈ തീരുമാനം. സോണിയാ ഗാന്ധിയെ കാണാന്‍ മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലെത്തിയിരിക്കുകയാണ്. ശിവസേന നേതാക്കള്‍ എന്‍സിപിയുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നു. സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം ശരത് പവാറിനെ കണ്ടതും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

രാഷ്ട്രപതി ഭരണത്തിലേക്ക്

രാഷ്ട്രപതി ഭരണത്തിലേക്ക്

നവംബര്‍ ഏഴിനകം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരുമെനിനാണ് ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുധീര്‍ മുംഗന്‍തിവാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശിവസേനയുമായുള്ള സഖ്യം എങ്ങമെത്താതെ പോകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ രൂക്ഷമായ പ്രതികരണം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കൂടുതല്‍ ചര്‍ച്ച തുടരുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കും

ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കും

കോണ്‍ഗ്രസ് എന്‍സിപി സഖ്യം പ്രതിപക്ഷത്തിരിക്കുമെന്ന് അജിത് പവാര്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് ഭരണത്തിനായുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ എന്‍സിപിയോട് പ്രതിപക്ഷത്തിരിക്കാനാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പറഞ്ഞിരിക്കുന്നതെന്ന് അജിത് പവാര്‍ പറഞ്ഞു. അതേസമയം ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം അവരുടെ മാത്രം പ്രശ്‌നമാണെന്നും അജിത് പവാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പദം ശിവസേനയ്ക്ക്

മുഖ്യമന്ത്രി പദം ശിവസേനയ്ക്ക്

മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി തന്നെ വരുമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ തീരുമാനിച്ചത് പോലെ കാര്യങ്ങള്‍ വ രുമെന്നും റാവത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ ബിജെപിക്ക് അന്ത്യശാസനം നല്‍കിയിട്ടില്ലെന്നും, അവര്‍ വലിയ ആളുകളാണെന്നും റാവത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പദവും, സുപ്രധാന വകുപ്പുകളും ശിവസേനയ്ക്ക് നല്‍കണമെന്നും, 50:50 ഫോര്‍മുലയില്‍ അത് അംഗീകരിച്ചതാണെന്നും റാവത്ത് പറഞ്ഞു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും ബിജെപി നേരത്തെ തന്നെ തള്ളിയിരുന്നു.

സോണിയയെ കാണാന്‍ നേതാക്കള്‍

സോണിയയെ കാണാന്‍ നേതാക്കള്‍

ശിവസേന മുന്നോട്ട് വെച്ച ഓഫര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകാര്യമാണ്. എന്നാല്‍ ദേശീയ നേതൃത്വം വഴങ്ങാന്‍ ഒട്ടും തയ്യാറല്ല. എന്നാല്‍ സോണിയാ ഗാന്ധിയെ അനുനയിപ്പിക്കാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ദില്ലിയിലെത്തിയിരിക്കുകയാണ്. ബാലാസാഹേബ് തോററ്റ്, അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ ദില്ലിയിലെത്തി സോണിയയുമായി ചര്‍ച്ച ആരംഭിച്ചു. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന്റെ പിന്തുണയോടെ ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കാമെന്നാണ് ഇവരുടെ നിലപാട്.

പവാറിന്റെ അനുമതി

പവാറിന്റെ അനുമതി

ശരത് പവാറിനെ കഴിഞ്ഞ ദിവസം ഇവര്‍ മൂന്ന് പേരും കണ്ടിരുന്നു. പവാറാണ് സോണിയയെ കണ്ട് അനുമതി വാങ്ങാന്‍ ആവശ്യപ്പെട്ടത്. അതേസമയം എന്‍സിപിയും സഖ്യത്തിന് തയ്യാറാകുമെന്നാണ് ഇതില്‍ നിന്നുള്ള സൂചന. ശിവസേന സമീപിച്ചാല്‍ പിന്തുണയ്ക്കുമെന്ന് പൃഥ്വിരാജ് ചവാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതോടെ സര്‍ക്കാരുണ്ടാക്കാനുള്ള മത്സരം മുറുകിയിരിക്കുകയാണ്. ബിജെപി വിട്ടുവീഴ്ച്ചയ്ക്ക് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം നല്ലൊരു അവസരമായിട്ടാണ് ഇതിനെ കാണുന്നത്.

 സര്‍ക്കാര്‍ രൂപീകരിക്കേണ്ട, പകരം കര്‍ഷകര്‍ക്ക് സഹായം നല്‍കണം, പുതിയ നിലപാടുമായി ശിവസേന സര്‍ക്കാര്‍ രൂപീകരിക്കേണ്ട, പകരം കര്‍ഷകര്‍ക്ക് സഹായം നല്‍കണം, പുതിയ നിലപാടുമായി ശിവസേന

English summary
president rule in maha if no govt in place says bjp mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X