കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുക്കുന്നു; തന്ത്രങ്ങൾ മെനഞ്ഞ് ബിജെപിയും പ്രതിപക്ഷവും

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; രാഷ്ട്രപതി തിരഞ്ഞെടുപ്പിന് രണ്ട് മാസം ശേഷിക്കെ യോ ഗങ്ങൾ വിളിച്ച് ബിജെപിയും പ്രതിപക്ഷവും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉൾപ്പെടെ ബിജെപിയുടെ മുതിർന്ന നേതാക്കൾ പലരും തിങ്കളാഴ്ച ഡൽഹിയിൽ നടത്തിയ യോ ഗത്തിൽ പങ്കെടുത്തു. നാല് മണിക്കൂറോളമാണ് ഈ യോ ഗം നീണ്ടത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിലായിരുന്നു യോ ഗം. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പും 2024 ലെ ദേശീയ തിരഞ്ഞെടുപ്പുകളും യോ ഗത്തിൽ ചർച്ചയായി.

ജൂൺ 10 ന് 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിക്കും. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും. ജൂലൈ 25ന് നിലവിലെ പ്രസിഡന്റായ രാംനാഥ് കോവിന്ദിന്റെ കാലവധി തീരുകയാണ്. അതേ സമയം പ്രതിപക്ഷത്ത് ഇപ്പോഴും സ്ഥാനാർത്ഥി ആരായിരിക്കും എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. കോൺ ഗ്രസ് സ്ഥാനാർത്ഥിയെ നിർത്താനുള്ള സാധ്യത കുറവാണ്. എല്ലാവർക്കും അനുയോജ്യനായ ഒരു സ്ഥാനാർത്ഥിയെ നിർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മഹാരാഷ്ട്ര നേതാവ് ശരദ് പവാർ എന്നിവരാണ് പ്രതിപക്ഷത്തെ സമവായമുണ്ടാക്കാനുള്ള യോഗങ്ങളിൽ നേതൃത്വം വഹിക്കുന്നത്.

bjp

എല്ലാ എംപിമാരുടെയും എംഎൽഎമാരുടെയും വോട്ടുകൾ കൂട്ടിച്ചേർത്താൽ 48.9% വോട്ടുകൾ ആണ് ബിജെപിക്ക് ഉള്ളത്. പ്രതിപക്ഷത്ത് നിൽക്കുന്ന എല്ലാ പാർട്ടികളുടെയും വോട്ട് കൂട്ടിയാൽ 51.1 ശതമാനം വോട്ടുകൾ ഉണ്ട്. എല്ലാ പ്രതിപക്ഷനിരയേയും ഒന്നിപ്പിക്കാൻ സാധിച്ചാൽ ബിജെപിയെ തോൽപിക്കാൻ പ്രതിപക്ഷത്തിന് സാധിക്കും. ബിജെപിക്ക് തങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജെഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പോലെയുള്ള ചില കക്ഷികൾ മാത്രമാണ് രം ഗത്ത് വന്നിരിക്കുന്നത്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിതര, ബിജെപി ഇതര മുന്നണിക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെസിആർ പല നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്.

സിബിഐയും പൊലീസും അന്വേഷിച്ചത് 17 വര്‍ഷം, ഒരു തുമ്പുപോലും കിട്ടിയില്ല ; രാഹുല്‍ ഇന്നും കാണാമറയത്ത്സിബിഐയും പൊലീസും അന്വേഷിച്ചത് 17 വര്‍ഷം, ഒരു തുമ്പുപോലും കിട്ടിയില്ല ; രാഹുല്‍ ഇന്നും കാണാമറയത്ത്

അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, ശരദ് പവാർ, അഖിലേഷ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കെസിആർ എംകെ സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും കെസിആർ കാണും. കുറച്ചുനാളായി നിതീഷ് കുമാർ ബിജെപിയുമായി അത്ര രസത്തിലല്ല. കുറച്ചു നാളുകളായി എൻഡിഎ സ്ഥാനാർത്ഥികളെയും നിതീഷ് കുമാർ പിൻതുണക്കുന്നില്ല. അതേ സമയം ബിജെപിയുടെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അടുത്തിടെ പട്‌നയിൽ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുകയും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷം ഉറപ്പാക്കാൻ മറ്റുള്ളവരെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപിയും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ജഗൻ റെഡ്ഡിയുമായും നവീൻ പട്‌നായിക്കുമായും ജിവിഎൽ നരസിംഹ റാവുമായും ബന്ധപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
തൃക്കാക്കരയിൽ രാധാകൃഷ്ണന് പകരം മോദി മത്സരിക്കുന്നു | Think About It | Episode 1 | OneIndia Malayalam

English summary
Presidential election approaches; BJP and Opposition devise strategies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X