കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി ജെഎംഎമ്മും

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് ജാർഖണ്ഡ് മുക്തി മോർച്ചയും (ജെ എം എം). ജാർഖണ്ഡില്‍ കോണ്‍ഗ്രസിന്റെ സഖ്യത്തില്‍ അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് ഷിബു സോറന്‍ നയിക്കുന്ന ജെ എം എം. പാർട്ടിയുടെ പിന്തുണ തേടി ദ്രൌപതി മുർമു കഴിഞ്ഞ ദിവസം ജാർഖണ്ഡ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ എം എം തീരുമാനം വ്യക്തമാക്കിയത്.

'കള്ളൻ കപ്പലിൽ തന്നെയുണ്ട്;വിവോ ഫോണിലെ ഐഎംഇഐ നമ്പർ ഉണ്ടെങ്കിൽ കള്ളനെ പൊക്കാലോ';സജി നന്ദ്യാട്ട്'കള്ളൻ കപ്പലിൽ തന്നെയുണ്ട്;വിവോ ഫോണിലെ ഐഎംഇഐ നമ്പർ ഉണ്ടെങ്കിൽ കള്ളനെ പൊക്കാലോ';സജി നന്ദ്യാട്ട്

'സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഒരു ആദിവാസി വനിത രാഷ്ട്രപതിയാകുന്നത്. അതിനാൽ, കൃത്യമായ ആലോചനകൾക്ക് ശേഷം, ദ്രൗപതി മുർമുവിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി തീരുമാനിക്കുന്നു," ജെ എം എം മേധാവി ഷിബു സോറൻ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എൻഡിഎ സ്ഥാനാർത്ഥിക്ക് ഐക്യ പുരോഗമന സഖ്യത്തിന്റെ (യുപിഎ) ഭാഗമായ നിരവധി പാർട്ടികളുടെ പിന്തുണയാണ് ലഭിക്കുന്നത്. ശിവസേനയും കഴിഞ്ഞ ദിവസം ദ്രൌപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

draupadi

അതുപോലെ, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയും (വൈ എസ് ആർ സിപി) എതിരാളിയായ തെലുഗു ദേശം പാർട്ടിയും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ, ലോക്‌സഭയിൽ രണ്ട് എംപിമാരും പഞ്ചാബിൽ മൂന്ന് എം എൽ എമാരുമുള്ള പഞ്ചാബിലെ ശിരോമണി അകാലിദളും (എസ് എഡി) എന്‍ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ആദ്യം ബി ജെപി അധ്യക്ഷൻ ജെപി നദ്ദ എൻ ഡി എയുടെ നാമനിർദ്ദേശത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിനെ ബന്ധപ്പെട്ടിരുന്നു.

അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേരളത്തിലുള്‍പ്പടെ സജീവമായി. തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തിലെത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ന്യൂഡൽഹിയിലെ ആസ്ഥാനത്തുനിന്നു വിമാന മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച പോളിങ് സാമഗ്രികൾ വോട്ടെടുപ്പ് ദിനമായ ജൂലൈ 18 വരെ അതിസുരക്ഷയിൽ നിയമസഭാ മന്ദിരത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.

ബാലറ്റ് ബോക്സുകൾ, ബാലറ്റ് പേപ്പറുകൾ, പ്രത്യേക പേനകൾ, സീൽ ചെയ്ത മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവയാണ് ഇന്നലെ(13 ജൂലൈ) തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദനിൽനിന്നു ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫിസർ പി. കൃഷ്ണദാസ്, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ആർ ഷാജി, അണ്ടർ സെക്രട്ടറി സി. സുരേശൻ, സെക്ഷൻ ഓഫിസർ ആർ. ശിവലാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയ പോളിങ് സാമഗ്രികൾ രാവിലെ 11.30നുള്ള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിൽനിന്നു കർശന പൊലീസ് സുരക്ഷയിൽ നിയമസഭാ മന്ദിരത്തിലെത്തിച്ച ഇവ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ കവിത ഉണ്ണിത്താന്റെ നേതൃത്വത്തിൽ സ്ട്രോങ് റൂമിലേക്കു മാറ്റി. സ്ഥാനാർഥികളുടെ അംഗീകൃത ഏജന്റുമാരായ സാമാജികരുടെ സാന്നിധ്യത്തിലാണ് സാമഗ്രികൾ സ്‌ട്രോങ് റുമിൽ വച്ചു സീൽ ചെയ്തത്. സ്ട്രോങ് റൂമിന് പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Presidential election: Congress ally JMM also declares support for Draupadi Murmu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X