കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ചേരിയിൽ വിള്ളൽ; കോൺഗ്രസിനെ ക്ഷണിച്ചതിൽ ചൊടിച്ച് ടിആർഎസ്..മമതയുടെ യോഗത്തിൽ പങ്കെടുക്കില്ല

Google Oneindia Malayalam News

ദില്ലി; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച് ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം ബഹിഷ്ടകരിച്ച് കെ ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസ്. യോഗത്തിൽ കോൺഗ്രസിനെ ക്ഷണിച്ചതാണ് റാവുവിനെ ചൊടിപ്പിച്ചത്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

'സോ ഹോട്ട് ആന്റ് അട്രാക്റ്റീവ്'; സുഹൃത്തിന്റെ വിവാഹത്തിന് ഒരുങ്ങിയ കീർത്തി സുരേഷ്..വൈറൽ ചിത്രങ്ങൾ

1

കോൺഗ്രസുമായി യാതൊരു തരത്തിലും വേദി പങ്കിടാൻ താത്പര്യ പെടുന്നില്ലെന്ന് ടി ആർ എസ് വ്യക്തമാക്കി. തങ്ങളുടെ എതിർപ്പ് തള്ളിയാണ് കോൺഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ടിആർഎസ് നേതൃത്വം പറഞ്ഞു. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ടിആർഎസ് രൂക്ഷവിമർശനവും ഉയർത്തി. അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു. തെലങ്കാനയിൽ ബിജെപിയുമായി കൂട്ടുകൂടുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. പ്രത്യേകിച്ച് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ, നേതൃത്വം വിമർശിച്ചു. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് ടി ആർ എസ്. എന്നാൽ നിലവിൽ ബി ജെ പിക്കും മോദിക്കുമെതിരെ പോര് പ്രഖ്യാപിച്ചിരിക്കുകയാണ് റാവു. തെലങ്കാന രാഷ്ട്രീയത്തിലേക്കുള്ള ബി ജെ പിയുടെ കടന്ന് വരവാണ് റാവു-ബിജെപി ബന്ധം ഉലയാൻ കാരണം.

2

അതിനിടെ പ്രതിപക്ഷ സ്ഥാനാർത്ഥിയെ കണ്ടെത്താൻ തിരഞ്ഞെടുത്ത രീതിയോടും തങ്ങൾക്ക് യോജിപ്പില്ലെന്ന് ടിആർഎസ് പറഞ്ഞു. 'ആദ്യം തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തി. അദ്ദേഹത്തിന്റെ അഭിപ്രായം തേടി. അതിന് ശേഷം പ്രതിപക്ഷ പാർട്ടികളുടെ യോഗം. എന്തുകൊണ്ടാണ് ഇങ്ങനെ? ആദ്യം യോഗം വിളിച്ച് ചർച്ച ചെയ്ത് ഒരു പേരിലേക്ക് എത്തണമായിരുന്നു. അതിന് ശേഷം ആ നേതാവിന്റെ അഭിപ്രായം തേടണം. എന്നിട്ട് യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കണം, അതല്ലേ ശരിയായ രീതി', ടിആർഎസ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാർ വരണമെന്നാണ് പല പാർട്ടികളുടേയും താത്പര്യം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇടതുപക്ഷ നേതാക്കൾ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ താൻ മത്സരത്തിന് ഇല്ലെന്നാണ് പവാർ വ്യക്തമാക്കിയത്.

3

തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മത്സരത്തിന് ഇല്ലെന്ന് പവാർ വ്യക്തമാക്കിയത്. എന്നാൽ പ്രതിപക്ഷത്തിന് രാഷ്ട്രപതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് പവാറിന്റെ പിൻമാറ്റം എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്. കാശ്മീരിൽ നിന്നുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഗുലാം നബി ആസാദിനേയാണ് പവാർ നിർദ്ദേശിച്ചിരിക്കുന്നത്. ആസാദിനെ ഇടതുപാർട്ടികൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി എത്തുന്നതിനോട് പല പാർട്ടികൾക്കും യോജിപ്പില്ല.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച് ഇടതുപക്ഷം, പ്രഖ്യാപനം ഇന്ന്?രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച് ഇടതുപക്ഷം, പ്രഖ്യാപനം ഇന്ന്?

4

അതിനിടെ നേരത്തേ പവാറിന് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയും ഇന്നത്തെ മമതയുടെ യോഗത്തിൽ ഉണ്ടായേക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ പ്രതിപക്ഷത്തെ പിന്തുണയ്ക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ തീരുമാനം കൊക്കൊള്ളുകയുള്ളൂവെന്ന് എഎപി അറിയിച്ചു. അതേസമയം ഇന്നത്തെ യോഗത്തിൽ ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേഷ്, രൺദീപ് സുർജേവാല, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഐയുടെ ബിനോയ് വിശ്വം, സിപിഎമ്മിന്റെ എളമരം കരീം എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. ഡിഎംകെയുടെ ടിആർ ബാലു, ശിവസേനയുടെ സുഭാഷ് ദേശായി, ആർഎൽഡിയുടെ ജയന്ത് ചൗധരി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മെഹബൂബ മുഫ്തി എന്നിവരും യോഗത്തിൽ പങ്കെടുത്തേക്കും.
അതേസമയം മുൻ ബി ജെ പി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിനെ മമത യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തേക്കില്ല. നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും യോഗത്തിനെത്തിയേക്കില്ല.

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
Presidential election;TRS to Skip Opposition Meet Called by Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X