കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടിത്തിയ നടപടിക്കെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഇക്കാര്യം പറഞ്ഞത്. ഹരീഷ് റാവത്ത് സര്‍ക്കാറിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ഉറപ്പുള്ളതിനാലാണ് രാഷ്ടരപതി ഭരണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നതെന്ന് കപില്‍ സിബല്‍ ആരോപിച്ചു.

പണ്ട് മുതല്‍ തന്നെ കുതിരകച്ചവടത്തിന്റെ ആശാന്‍മാരാണ് ബിജെപിയെന്നും രാഷ്ട്രപതി ഭരണം നടപ്പാക്കിയതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുകയാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിനു വേണ്ടി വാദിക്കുന്നത് കപില്‍ സിബല്‍ ആണ്.

Kapil Sibal

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് ഉത്തരാഖണ്ഡിലെ ഭരണ പ്രതിസന്ധിയെ കുറിച്ച് വിശദീകരിച്ചതിനു ശേഷമായിരുന്നു രാഷ്ട്രപതി ഭരണത്തിനുള്ള പ്രഖ്യാപനമുണ്ടായത്. ഭരണഘടന പ്രതിസന്ധി യെന്ന ജെയ്റ്റ്‌ലിയുടെ പരാമര്‍ശത്തെ കപില്‍ സിബല്‍ പരിഹസിച്ചു. നിയമങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നവരെ ജനങ്ങള്‍ വെറുതെ വിടില്ലെന്നും സിബല്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണ തീരുമാനം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി കുറ്റപ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡ് നിയമസഭയിലെ 71 അംഗങ്ങളില്‍ സഭയില്‍ ഹാജരായിരുന്ന 67 പേരില്‍ 35 പേരും ബജറ്റില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും സ്പീര്‍ ബില്‍ പാസായതായി പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.

English summary
President's Rule was imposed in Uttarakhand on Sunday, a day before the crucial trust vote in the state assembly for the Harish Rawat government. The centre justified the move, saying the state government was "unconstitutional" in showing the "failed" Appropriation Bill as passed on March 18. The Congress is likely to move the High Court today to challenge the decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X