കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പ്!!! ഗാന്ധിയൻ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള യുദ്ധമെന്നു മീര കുമാർ!!!

സബർമതി ആശ്രമത്തിൽ നിന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള യുദ്ധമാമെന്നു പ്രതിപക്ഷപാർട്ടികളുടെ സംയുക്ത സ്ഥാനാർഥി മീര കുമാർ. ഈ യുദ്ധത്തിൽ താൻ ജയിക്കുമെന്നും പൂർണ്ണ വിശ്വാസമുണ്ടെന്നും മീര വ്യക്തമാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് സബർമതി ആശ്രമത്തിൽ സംസാരിക്കുകയായിരുന്നു മീര കുമാർ.

meera kumar
ഇന്ന് രാജ്യത്തിന്റെ അവസ്ഥ വളരെ നിരാശാജനകമാണെന്നും മീരാ കുമാർ വ്യക്തമാക്കി. രാജ്യത്തെ മാനസികമായി വിഭജിക്കാനുള്ള ശ്രമമാണിത്. ഈ സാഹചര്യം കൊണ്ടാണ് താൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും മീര കുമാർ വ്യക്തമാക്കി.

 രാഷ്ട്രപതി തിര‍ഞ്ഞെടുപ്പ്

രാഷ്ട്രപതി തിര‍ഞ്ഞെടുപ്പ്

2017 ആഗസ്റ്റ് 17 നാണ് രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.തുടർന്ന് ജൂലൈ 24 ന് ഫലം പ്രഖാപിക്കുകയും ചെയ്യും

പ്രതിപക്ഷത്തിനെ പ്രതിരോധിക്കാൻ ബിജെപി

പ്രതിപക്ഷത്തിനെ പ്രതിരോധിക്കാൻ ബിജെപി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനെ പ്രതിരോധിക്കാനായി ബിജെപി കളത്തിലിറക്കുന്നത് ഒരു ദലിത് സ്ഥാനാർഥിയെയാണ്. ബീഹാർ ഗവർണറും അഭിഭാഷകനുമായ രാംനാഥ് കേവിന്ദ്.

അതെ നാണയത്തിൽ മറുപടി

അതെ നാണയത്തിൽ മറുപടി

പ്രതിപക്ഷത്തെ പ്രതിരോധിക്കാനായുള്ള ബിജെപിയുടെ തന്ത്രത്തെ അതേ നണയത്തിൽ തന്നെയാണ് പ്രതിപക്ഷവും തിരിച്ചടിച്ചിരിക്കുന്നത്. രാംനാഥ് കോവിന്ദിനെതിരെ മത്സരിക്കുന്നത് മുൻ സ്പീകറും ദലിത് വിഭാഗക്കാരിയുമായ മീരാ കുമാറാണ്.

മീരാകുമാർ പ്രതിപക്ഷപാർട്ടികളുടെ സംയുക്ത സ്ഥാനാർഥി

മീരാകുമാർ പ്രതിപക്ഷപാർട്ടികളുടെ സംയുക്ത സ്ഥാനാർഥി

രാംനാഥ് കോവിന്ദിന്റെ സ്ഥാനാർഥിത്വം പ്രതിപക്ഷപാർട്ടികൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയാണ് മുൻ സ്പീകർ മീരാ കുമാർ

പ്രതിഷേധം അറിയിച്ച് ശിവസേന

പ്രതിഷേധം അറിയിച്ച് ശിവസേന

രാഷ്ട്രപതി സ്ഥാനാർഥി നിർണ്ണയം ബിജെപിയുടെ മാത്രം തീരുമാനമെന്ന് ശിവസേന പറഞ്ഞിരുന്നു. തങ്ങളുമായി കൂടി ആലോചിക്കാതെയാണ് ബിജെപി തീരുമാനമെടുത്തതെന്നു ശിവസേന ആരോപിച്ചു.എന്നാൽ ബിജെപി സ്ഥാനാർഥിക്ക് പിന്തുണ അറിയിച്ചുണ്ട്.

ബിജെപിയെ പിന്തുണച്ച് ജെഡിയു

ബിജെപിയെ പിന്തുണച്ച് ജെഡിയു

ബീഹാറിൽ നിതീഷ് കുമാറിൻറെ നേതൃത്വത്തിലുള്ള ജെഡിയു രാംനാഥ് കോവിന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ കേരള ഘടകം പിന്തുണക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജാതിപ്പോരാട്ടമാകുമോ?

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജാതിപ്പോരാട്ടമാകുമോ?

2017 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒരു ജാതിയപേരാട്ടത്തിന് വഴിവയ്ക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത് .ഒരേ വംശക്കാരായ രണ്ടുപേരെയാണ് ഭരണ-പ്രതിപക്ഷ പാർട്ടികൾ കളത്തിലിറക്കിയിരിക്കുന്നത്.

English summary
United Progressive Alliance (UPA) presidential candidate Meira Kumar on Friday said the forthcoming Presidential election is a war to uphold the ideology of Mahatma Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X