വീണ്ടും ഇരുട്ടടി; ഇന്ധനവിലയ്ക്ക് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും കൂട്ടി
ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയ്ക്ക് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 956 രൂപയായി വര്‍ധിച്ചു. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ ഈ മാസമാദ്യം വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയില്‍ 2021 ഒക്ടോബര്‍ 6ന് ശേഷമുള്ള ആദ്യ വര്‍ധനയാണിത്. ഇപ്പോള്‍ ഡല്‍ഹിയിലും മുംബൈയിലും എല്‍ പി ജി സിലിണ്ടറിന് 949.50 രൂപയും കൊല്‍ക്കത്തയില്‍ 976 രൂപയും നല്‍കണം. ചെന്നൈയില്‍ 965.50 രൂപയായും ലക്നൗവില്‍ 987.50 രൂപയായും വര്‍ധിച്ചു. പാട്‌നയില്‍ എല്‍ പി ജി സിലിണ്ടറിനവ് ഇപ്പോള്‍ 1100 നടുത്താണ് നിരക്ക്. നേരത്തെ 1,039.50 രൂപയായിരുന്നു പാട്‌നയിലെ പാചക വാതക വില.

Recommended Video

അതേസമയം രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വിലയിലും കഴിഞ്ഞ ദിവസം വര്‍ധനവുണ്ടായി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലിറ്ററിന് 85 പൈസയും വര്‍ധിപ്പിച്ചു. ഇത് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോൡ് 107 രൂപ 31 പൈസയും ഡീസലിന് 94 രൂപ 41 പൈസയുമായി.
കൊച്ചിയില്‍ പെട്രോളിന് 105 രൂപ 18 പൈസയും ഡീസലിന് 92 രൂപ 40 പൈസയുമാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 45 പൈസയും ഡീസലിന് 92 രൂപ 61 പൈസയും നല്‍കണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിന് ശേഷമാണ് ഇപ്പോഴത്തെ വര്‍ധന ഉണ്ടായിരിക്കുന്നത്.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ധനവാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ച ശേഷം 137 ദിവസം വില വര്‍ധിച്ചിരുന്നില്ല. ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ ഒരു ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയിട്ടും ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. റഷ്യ - യുക്രെയ്ന്‍ യുദ്ധവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications